ടിബിലിസി ദേശീയോദ്യാനം

(ടിബിലിസി ദേശീയ ഉദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജിയയിലെ ഒമ്പത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ടിബിലിസി ദേശീയ ഉദ്യാനം. ടിബിലിസ് നഗരത്തിന്റെ വടക്കുഭാഗത്തായി ഈ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നു. പാർക്കിൻറെ പടിഞ്ഞാറൻ അതിർത്തിക്ക് തൊട്ടു പുറത്തായി മ്റ്റ്സ്ഖെറ്റ എന്നറിയപ്പെടുന്ന ചരിത്രനഗരം സ്ഥിതിചെയ്യുന്നുണ്ട്. 1973 ൽ സ്ഥാപിതമായ ഈ ദേശീയ പാർക്ക് നേരത്തെ (1946 ൽ) ഇവിടെ നിലനിന്നിരുന്ന സാഗുറാമോ നാഷണൽ റിസർവിൻറെ പിൻഗാമിയാണ്. ഇത് ജോർജിയയിലെ ഏറ്റവും പഴയ ദേശീയ ഉദ്യാനമായി കണക്കാക്കപ്പെടുകയും ചെയ്യുന്നുണ്ട്. പാർക്കിൻറെ മൊത്തം വിസ്തീർണ്ണം 243 ചതുരശ്ര കിലോമീറ്റർ (94 ചതുരശ്ര മൈൽ) വരുന്നു. സഗുറാമോ പർവ്വതനിരയുടെ ചരിവിൽ, അരഗ്വി നദിയ്ക്ക് കിഴക്കായിട്ടാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ഇതു കുറ നദിയുടെ ഡ്രെയിനേജ് ബെയിസിനിൽപ്പെട്ടതാണ്. പാർക്കിന്റെ ഏറ്റവും ഉയർന്ന സ്ഥലം 1,385 മീറ്റർ (4,544 അടി) ആണ്. പാർക്കിൻറെ ഭാഗങ്ങൾ പ്രധാനമായി ഓക്ക്, ഹോൺബീം, ബീച്ച് എന്നീ മരങ്ങൾകൊണ്ടും കുറ്റിക്കാടുകൾകൊണ്ടും മൂടിയിരിക്കുന്നു. ചുവന്ന മാനുകൾ, ലിങ്ക്സ്, യുറേഷ്യൻ ബ്രൗൺ കരടികൾ, ചുവന്ന കുറുക്കൻ, കുറുനരി എന്നിവയാണ് പാർക്കിലെ സംരക്ഷിത സസ്തനികൾ.[1][2]

ടിബിലിസി ദേശീയ ഉദ്യാനം
Mountains in the western part of Tbilisi National Park, as seen from the north of Mtskheta
Map showing the location of ടിബിലിസി ദേശീയ ഉദ്യാനം
Map showing the location of ടിബിലിസി ദേശീയ ഉദ്യാനം
Location Georgia
Nearest cityTbilisi, Mtskheta
Coordinates41°52′N 44°56′E / 41.867°N 44.933°E / 41.867; 44.933
Area243 ച. �കിലോ�ീ. (94 ച മൈ)
Established1973

ടിബിലിസിയെയും ടിയനെറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടാറിട്ട റോഡ് പാർക്കിൻറെ മദ്ധ്യഭാഗത്തുകൂടിയും സഗുറാമോലാൽനോ റേഞ്ചിനു വിലങ്ങനെയും കടന്നുപോകുന്നു. പാർക്കിന്റെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ടിബിലിസി ബൈപാസ് ഹൈവേയുടെ ഒരു ഭാഗം കടന്നുപോകുന്നു.

  1. Elizbarashvili, Nodar; Kupatadze, Bondo (2011). 100 sights of Georgia. Tbilisi: Publishing house Clio. p. 7. ISBN 978-9941-415-33-3.
  2. Сагурамский заповедник. Great Soviet Encyclopedia.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ടിബിലിസി_ദേശീയോദ്യാനം&oldid=4107285" എന്ന താളിൽനിന്ന് ശേഖരിച്ചത്