ടിന ബ്ലാഉ
പ്രമുഖ ഓസ്ട്രിയൻ പ്രകൃതി ചിത്രകാരിയാണ് ടിന ബ്ലാഉ (English: Tina Blau-Tina Blau-Lang )
Tina Blau-Lang | |
---|---|
ജനനം | Tina Blau 15 നവംബർ 1845 Vienna, Austria |
മരണം | 30 ഒക്ടോബർ 1916 Vienna, Austria | (പ്രായം 70)
ദേശീയത | Austrian |
അറിയപ്പെടുന്നത് | Painting |
ജീവിതപങ്കാളി(കൾ) | Heinrich Lang |
ജീവചരിത്രം
തിരുത്തുക1845 നവംബർ 15ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ജനിച്ചു.ഓസ്‌ട്രോ ഹംഗേറിയൻ സൈനിക മെഡിക്കൽ സംഘത്തിൽ ഡോക്ടറായിരുന്നു ബ്ലാഉവിന്റെ പിതാവ്. ഒരു ചിത്രകാരിയാവുക എന്ന ബ്ലാഉവിന്റെ ആഗ്രഹത്തിന് ഏറെ പിന്തുണ നൽകിയിരുന്നു പിതാവ്. 1869-1873 കാലയളവിൽ ജർമ്മനിയിലെ മൂനിച്ചിൽ നിന്ന് പ്രമുഖ ചിത്രകാരായ ഓഗസ്റ്റ് സ്‌കാഫെർ, വിൽഹേം ലാൻഡ്ശ്മിത്ത് എന്നിവരിൽ ചിത്രകലാ പാഠങ്ങൾ കരസ്ഥമാക്കി.[1] പിന്നീട് ഇമിൽ ജേക്കബ് ഷിൻഡ്‌ലറിൽ നിന്ന് ചിത്രകലയിൽ പഠനം നടത്തി. ഇരുവരും ഒരുമിച്ച് 1875-1876 കാലയളവിൽ സ്റ്റുഡിയോ ആരംഭിച്ചു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്നീട് അതു തകർന്നു.
1883ൽ ജൂത മതം ഉപേക്ഷിച്ച് ഇവാഞ്ചലിക്കൽ ലൂത്തേറിയൻ ചർച്ചിൽ ചേർന്നു.[2] പ്രമുഖ ചിത്രകാരനായിരുന്ന ഹീന്റിച്ച് ലാൻങിനെ വിവാഹം ചെയ്തു.(1838-1891)1889ൽ മ്യൂനിച്ചിലേക്ക് താമസം മാറ്റി. വിമൻസ് മ്യൂനിച്ച് ആർടിസ്റ്റ് അസോസിയേഷനിൽ നിന്ന് പ്രകൃതി ചിത്രരചനയിലും സ്റ്റിൽ ലൈഫ് ഇനത്തിലും പഠനം നടത്തി.ു 1890 മ്യൂനിച്ചിൽ ആദ്യത്തെ ചിത്ര പ്രദർശനം നടത്തി. ഭർത്താവിന്റെ മരണ ശേശം പത്തു വർഷം ഹോളണ്ടിലും ഇറ്റലിയിലുമായി ചിലവയിച്ചു.[1] അവിടെ നിന്നും തിരിച്ചെത്തിയതിന് ശേഷം റോടുൺഡെയിൽ സ്റ്റുഡിയോ സ്ഥാപിച്ചു. [3] 1897ൽ ഒൽഗ പ്രാഗർ, റോസ മെയ്‌റെഡർ, കാർൾ ഫെഡെറെൻ എന്നിവരുമൊത്ത് വനിതകൾക്കായി ഒരു സ്‌കൂൾ സ്ഥാപിച്ചു, 1915 വരെ അവിടെ പഠിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 A. F. S. (d. i. Adalbert Franz Seligmann): † Tina Blau-Lang. In: Neue Freie Presse, 31. October 1916, p. 25 (Online at ANNO)
- ↑ Anna L. Staudacher: "… meldet den Austritt aus dem mosaischen Glauben". 18000 Austritte aus dem Judentum in Wien, 1868–1914: Namen – Quellen – Daten. Peter Lang, Frankfurt/M. u.a. 2009, ISBN 978-3-631-55832-4
- ↑ A. F. S. (d. i. Adalbert Franz Seligmann): Ein letzter Besuch. In: Neue Freie Presse, 10. November 1916, p. 01 (Online at ANNO)