മലയാളികൾക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒരു എസ്.എം.എസ്. കഥാപാത്രമാണ് ടിന്റുമോൻ. ഇംഗ്ലീഷിലെ ലിറ്റിൽ ജോണിക്ക് സമാനമായ കഥാപാത്രമാണ് ടിന്റുമോൻ.

എസ്.എം.എസ്സുകളിലൂടെ ജീവിക്കുന്ന ഒരു കഥാപാത്രമാണ് ടിന്റുമോൻ. ടിന്റുമോൻ ഫലിതങ്ങൾ വളരെമുമ്പ് തന്നെ നിലവിലുണ്ടായിരുന്നുവെങ്കിലും 2009-ഓടെ ആണ് അവ മൂർദ്ധന്യത്തിലെത്തുന്നത്. ടിന്റുമോനെ കുറിച്ചുള്ള ആദ്യ പരാമർശങ്ങളിലൊന്ന് 2002-ൽ പുറത്തിറങ്ങിയ കല്യാണരാമൻ എന്ന ചലച്ചിത്രത്തിലായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച പോഞ്ഞിക്കര എന്ന കഥാപാത്രം തന്റെ മുൻജന്മത്തിൽ താൻ ടിന്റുമോൻ ആയിരുന്നുവെന്നും, ലിറ്റിൽ ഫ്ലവർ കോൺവന്റ് ഗേൾസ് ഹൈസ്കൂൾ, നടത്തറയിൽ എൽ.കെ.ജി.യിൽ പഠിക്കുമ്പോൾ പ്രമേഹം വന്നു മരിച്ചു എന്നുമാണ് അവകാശപ്പെടുന്നത്. പിന്നീട് എസ്.എം.എസ്സുകളിലൂടെ ടിന്റുമോൻ എന്ന കഥാപാത്രത്തിന്റെ പ്രസിദ്ധി വളരെ പെട്ടെന്ന് വളർന്നു.

ഉടമസ്ഥാവകാശം

തിരുത്തുക

പ്രത്യേകിച്ച് ആരുടെയും നിയന്ത്രണത്തിലല്ലാതെയാണ് ടിന്റുമോൻ തമാശകൾ ജനപ്രിയമായതെങ്കിലും, ഈ ജനപ്രിയ കഥാപാത്രത്തിന്റെ പകർപ്പവകാശത്തിന് വിവിധ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. 2002-ൽ കുട്ടികൾക്കായുള്ള കോമിക് സ്ട്രിപ്പിനായി പ്രശസ്ത കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂർ ആണ് ടിന്റുമോനെ സൃഷ്ടിച്ചതെന്നുള്ള കാരണത്താൽ ബി.എം.ജി. ഗ്രൂപ്പ് ടിന്റുമോന് അവകാശവാദം ഉന്നയിച്ചു . ഒരുപാട് നിയമ പോരാട്ടത്തിന് ഒടുവിൽ  'ടിന്റുമോൻ' ന്റെ പകർപ്പവകാശം ബി എം ജി ഗ്രൂപ്പ് ന് കീഴിലുള്ള ബി എം ജി അനിമേഷൻസ് ലഭിക്കുകയും ചെയ്തു എന്നുള്ളതാണ് യാഥാർഥ്യം.  ജീവൻ ടി വി യിൽ 'ടിന്റുമോൻ' ഒരു അനിമേഷൻ പരമ്പരയായി 2000 ത്തിൽ പരം എപ്പിസോഡ് കൾ സംപ്രേഷണം ചെയ്യുകയും, കൂടാതെ  ടിന്റുമോൻ ജോക്സ്, ഗോൾഡൻ ഹിറ്സ് ഓഫ് ടിന്റുമോൻ , മൈ നെയിം ഈസ് ടിന്റു , ലെഫ്റ്റനൽ കേണൽ ടിന്റുമോൻ എന്നിങ്ങനെ 5 വോളിയം CD യും ബി എം ജി അനിമേഷൻസ് നിർമിക്കുകയും മില്ലേനിയം ഓഡിയോസ് വഴി വിപണിയിൽ ഇറക്കുകയും ചെയ്തിട്ടുണ്ട് .  ഫൊറേഡിയൻ എന്ന കമ്പനി ടിന്റുമോന്റെ പേരിൽ ടിന്റുമോൻ.കോം എന്ന വെബ്സൈറ്റ് നിർമിക്കുകയും,  ഡി.സി. ബുക്സ്, എം സി ഓഡിയോസ്, കൂടാതെ  ഒട്ടേറെ പത്രമാസികകളും വെബ്സൈറ്റുകളും, ഫേസ്ബുക് , ഇൻസ്റ്റാഗ്രാം പേജ് കൾ  ടിന്റുമോൻ തമാശകൾ പുറത്തിറക്കിയിട്ടുണ്ട്. പല വ്യക്തികളും കമ്പനികളും ടിന്റുമോൻ എന്ന പേരിന്  അവകാശവാദം ഉന്നയിച്ചെങ്കിലും ഒരുപാട് നിയമ പോരാട്ടത്തിന് ശേഷമാണ്  ബി എം ജി അനിമേഷൻസ് ഔദ്യോഗികമായി ലഭിച്ചത്. (ട്രേഡ് മാർക്ക് നമ്പർ : 5106479 . Annexure of Certificate No.: 2931405)

ടിന്റുമോൻ ഫലിതങ്ങളിലെ കഥാപാത്രങ്ങൾ

തിരുത്തുക
  • അച്ഛൻ
  • അമ്മ
  • അപ്പൂപ്പൻ
  • ഡുണ്ടുമോൾ - സുഹൃത്ത്
  • ടിന്റുമോൾ - സുഹൃത്ത്
  • ഡുണ്ടുമോൻ - സുഹൃത്ത്
  • ജിന്റപ്പൻ - സുഹൃത്ത്
  • ടുട്ടുമോൻ - സഹോദരൻ
  • കല - സഹോദരി
  • ശശി - ശത്രു
"https://ml.wikipedia.org/w/index.php?title=ടിന്റുമോൻ&oldid=4017728" എന്ന താളിൽനിന്ന് ശേഖരിച്ചത്