ടിജുക്ക ദേശീയോദ്യാനം (പോർച്ചുഗീസ്Floresta da Tijuca) ബ്രസീലിലെ റിയോ ഡി ജനീറോ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ മഴക്കാടുകൾ ഉൾപ്പെട്ട ഒരു ദേശീയോദ്യാനമാണ്. 32 ചതുരശ്ര കിലോമീറ്റർ (12.4 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത് ലോകത്തെ ഏറ്റവും വലിയ നഗരവൽകൃത വനമെന്ന സ്ഥാനം ഇത് അവകാശപ്പെടുന്നു. എന്നിരുന്നാലും മറ്റു സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങളനുസരിച്ച് 6 മുതൽ 9.5 ദശലക്ഷം വരെ മരങ്ങൾ നട്ടുപിടിപ്പിക്കപ്പെട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് നഗരത്തിലെ വനപ്രദേശത്തിന് ഈ സ്ഥാനം ചാർത്തപ്പെട്ടിരിക്കുന്നു. റിയോ ഡി ജനീറോയിലെ വനമേഖലപോലെ തന്നെ ഒരു ലോക പൈതൃകസ്ഥലവും 1859 ൽ സ്ഥാപിക്കപ്പെട്ടതുമായ സിംഗപ്പൂർ ബൊട്ടാനിക് ഗാർഡനും നഗരപരിധിയിൽ ഉഷ്ണമേഖലാ മഴക്കാടുകളുള്ള മറ്റൊരു പ്രശസ്ത ഉദ്യാനമാണ്.

Tijuca Forest
Floresta da Tijuca
Map showing the location of Tijuca Forest
Map showing the location of Tijuca Forest
Coordinates22°57′43″S 43°14′53″W / 22.962°S 43.248°W / -22.962; -43.248
DesignationNational park
Created1961
AdministratorICMBio

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടിജുക്ക_ദേശീയോദ്യാനം&oldid=3281452" എന്ന താളിൽനിന്ന് ശേഖരിച്ചത്