ജപ്പാനിലെ ഇഷിനോമാകി പ്രവിശ്യയിലെ ഒരു ചെറു ദ്വീപാണ് ടാഷിറോജിമ. പൂച്ചകളുടെ എണ്ണം കൂടുതലായതിനാൽ പൂച്ചദ്വീപ് എന്നുമറിയപ്പെടുന്നു. നൂറോളം മനുഷ്യർ മാത്രം താമസിക്കുന്ന ഇവിടെ അസംഖ്യം പൂച്ചകളാണുള്ളത്. [1][2]പൂച്ച ദ്വീപിലേക്കെത്തുന്ന വിനോദസഞ്ചാരികൾ ഇവിടത്തെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനു കാരണമായി മാറിയിട്ടുണ്ട്.

ടാഷിറോജിമ
Geography
LocationPacific Ocean
Coordinates38°18′N 141°25′E / 38.300°N 141.417°E / 38.300; 141.417
Administration
Japan
Additional information
Official websitewww.npo-tashirojima.jp

ചരിത്രം തിരുത്തുക

മത്സ്യത്തൊഴിലാളികളാണ് ഇവിടുത്തെ നിവാസികളിൽ ഭൂരിഭാഗവും. 1800 കാലഘട്ടത്തിൽ ദ്വീപിൽ മീൻപിടുത്തക്കാരായിരുന്നു കൂടുതൽ. ഈ മീൻപിടുത്തക്കാർ ഉപേക്ഷിക്കുന്ന മീൻകഷ്ണങ്ങൾക്കായി ധാരാളം പൂച്ചകൾ ഇവിടെയെത്തി. ക്രമേണ പൂച്ചകളുമായി കൂടുതൽ അടുത്ത മീൻപിടുത്തക്കാർ പൂച്ചകളുടെ സ്വഭാവം നോക്കി കാലാവസ്ഥ വ്യതിയാനം പഠിക്കാനും പൂച്ചകളെ ആരാധിക്കാനുമൊക്കെ തുടങ്ങി. പൂച്ചകളുടെ വിരോധികളായ നായകൾക്ക് ഇവിടെ പ്രവേശനമില്ല. [3]

ദ്വീപിൽ ഒരു കാലത്ത് പട്ടു നൂൽ കൃഷിയും വ്യാപകമായിരുന്നു. പട്ടുനൂൽപുഴുക്കളെ തിന്നുന്ന എലികളെ നിയന്ത്രിക്കനായും പൂച്ചകളെ വളർത്തി. പിന്നീട് പൂച്ചകൾ പെറ്റുപെരുകുകയായിരുന്നു. ഇവിടെ മരണമടയുന്ന പൂച്ചകൾക്ക് ദ്വീപുവാസികൾ ശവകുടീരം നിർമ്മിക്കുന്ന പതിവുണ്ട്. മാത്രമല്ല പൂച്ച പ്രിയം കാരണം നാട്ടുക്കാർ ഇവിടുത്തെ അൻപതോളം സ്മാരകങ്ങളും ചില കെട്ടിടങ്ങളും പൂച്ചയുടെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂച്ചകൾക്ക് ആഹാരം നൽകുന്നത് സമ്പത്തും ഭാഗ്യവും കൊണ്ടുവുരുമെന്നാണ് ദ്വീപുകാരുടെ വിശ്വാസം.

പൂച്ച ക്ഷേത്രം തിരുത്തുക

 
പൂച്ച ക്ഷേത്രം

പൂച്ചകൾക്കായി നിരവധി ചെറു ക്ഷേത്രങ്ങൾ ഈ ദ്വീപിലുണ്ട്.

അവലംബം തിരുത്തുക

  1. "田代島とともに生きて" Archived 2007-08-11 at the Wayback Machine.. Retrieved 2010-08-04.
  2. "猫パワーで“離島おこし”" Archived 2010-11-05 at the Wayback Machine.. Retrieved 2010-08-04.
  3. "ജപ്പാനിലെ പൂച്ച ദ്വീപ്". metrovaartha.com. Archived from the original on 2015-06-29. Retrieved 18 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടാഷിറോജിമ&oldid=3632690" എന്ന താളിൽനിന്ന് ശേഖരിച്ചത്