ടാക്സ് ഹേവൻ
കൃത്യമായ ഒരു നിർവചനം ഇല്ലെങ്കിലും വരുമാന നികുതി ഉൾപ്പെടെയുളള നികുതികൾ ഇല്ലാത്തതോ തീരെ കുറഞ്ഞ നിരക്കിലുളളതോ ആയ മേഖലകളെയാണ് ടാക്സ് ഹേവൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്[1] .ഒളിയിടം , ഒളിസങ്കേതം, മൃഗങ്ങൾക്കും മനുഷ്യർക്കും സുരക്ഷിതമായിരിക്കാൻ പറ്റുന്ന സ്ഥലം എന്നൊക്കെയാണ് haven ഹേവൻ എന്ന പദത്തിനർഥം.ഇത്തരം സ്ഥലങ്ങൾ സാമ്പത്തിക രഹസ്യങ്ങൾ പുറത്തുവിടുന്നിലെന്നതും കളളപണം കൈവശം വച്ചിരിക്കുന്നവർക്ക് ഗുണകരമാണ്.ലോകത്തിൽ വിവിധ സ്ഥലങ്ങളിലായുളള ഇത്തരം കേന്ദ്രങ്ങളിൽ 21-32 ലക്ഷംകോടി യു.എസ് ഡോളർ നിക്ഷേപമുണ്ടെന്നാണ് ബ്രിട്ടണിലെ ടാക്സ് ജസ്റ്റിസ് നെറ്റ്വർക്ക് 2012 ൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്[2].ബാങ്കിങ് രംഗത്തെ രഹസ്യാത്മകത,വിദേശവിനിമയ നിയന്ത്രണങ്ങൾക്കുളള ഉദാരത,മൂലധനത്തിനുളള നിയന്ത്രണങ്ങൾക്കുളള അഭാവം എന്നിവയെല്ലാം ടാക്സ് ഹേവനുകളുടെ പ്രത്യേകതയാണ്.ലോകത്തിൽ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നതിൽ ടാക്സ് ഹെവനുകൾ വളളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.യു.എസിലെ അറുപത് പ്രമുഖ കമ്പനികൾ 2012-ൽ 166ബില്യൺ ഡോളർ രൂപ 2012-ൽ യു.എസിലെ നികുതി നാൽപ്പത് ശതമാനം ഇല്ലാതാക്കുന്നതിനായി ടാക്സ് ഹേവനുകളിൽ മുടക്കിയിട്ടുണ്ടെന്ന് ഒരു പഠനത്തിൽ പറയുന്നു[3].
ഉദാഹരണങ്ങൾ
തിരുത്തുകപ്രദേശങ്ങൾ തിരിച്ച്
തിരുത്തുകകരീബിയൻ-സെൻട്രൽ അമേരിക്കൻ മേഖലകൾ
തിരുത്തുക- പനാമ
- കോസ്റ്റാറിക്ക
- യു.എസ് വെർജിൻ ഐലന്റ്സ്
- ബഹാമാസ്
ദക്ഷിണേഷ്യൻ മേഖലകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Dharmapala, Dhammika und Hines Jr., James R. (2006) Which Countries Become Tax Havens?
- ↑ "Tax havens: Super-rich 'hiding' at least $21tn". BBC News.
- ↑ Scott Thurm; Kate Linebaugh (March 10, 2013). "More U.S. Profits Parked Abroad, Saving on Taxes". Wall Street Journals. Retrieved 19 March 2013.