ടമാര

വിക്കിപീഡിയ വിവക്ഷ താൾ

2016ലെ കേരള അന്തരാഷ്ട്ര ചലചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച ഒരു സ്പാനിഷ് ചിത്രമാണ് ടമാര (Tamara) . എലിയ ശനൈഡർ (Elia. K. Schneider) ആണ് ഈ ചിത്രത്തിന്റെ സംവിധായക.

സംക്ഷിപ്ത വിവരങ്ങൾ തിരുത്തുക

വർഷം  : 2016
ദൈർഘ്യം  : 110 മിനിറ്റ്
നിർമ്മാണം  : ജോസഫ് നൊവോഅ (Joseph Novoa)
തിരക്കഥ  : ഫെർനാണ്ടോ ബുട്ടസോണി,എലിയ ശനൈഡർ
സംഗീതം  : ഒസ്വാൾഡോ മൊണ്ടേസ്
ഛായാഗ്രഹണം: ഒസ്വാൾഡോ മൊണ്ടേസ്
അഭിനേതാക്കൾ: ലൂയിസ് ഫെർനാടസ്,പക്രിതി മദൂരോ
പ്രദർശന ചലച്ചിത്രോൽസവങ്ങൾ:സിനി ലാറ്റിനോ (Cine Latino FF),ഗോവ ഫിലിം ഫെസ്റ്റിവൽ

കഥാസാരം തിരുത്തുക

വെനിസ്വേലയിൽ ജീവിച്ചിരുന്ന ഭിന്നലിംഗക്കാരനായ പൊതുപ്രവർത്തകൻ ആൻഡ്രിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ആണായി ജനിച്ച് വളർന്ന് യുവത്ത്വത്തിൽ സ്ത്രീയാണെന്ന് നിരിച്ചറിയുന്നതും, അത് മൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് പ്രമേയം.

"https://ml.wikipedia.org/w/index.php?title=ടമാര&oldid=2852944" എന്ന താളിൽനിന്ന് ശേഖരിച്ചത്