ടട്ര ദേശീയോദ്യാനം (സ്ലോവാക്യ)
ടട്രോ ദേശീയോദ്യാനം (Slovak: Tatranský národný park; abbr. TANAP) സ്ലോവാക്യയിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ഇത് വടക്കൻ-മദ്ധ്യ സ്ലോവാക്യിയലെ ടെട്ര മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കുന്നതിൽ പാർക്കിന് വളരെ പ്രാധാന്യമുണ്ട്. ഇവിടെ മാത്രം കണ്ടുവരുന്ന ടട്രാ പർവ്വതമാൻ (Tatra chamois) ഉൾപ്പെടെയുള്ള നിരവധി ഇനം വംശങ്ങളും ഇവിടെയുണ്ട്.
Tatra National Park Tatranský národný park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tatra mountains, North Central Slovakia |
Coordinates | 49°10′49″N 19°55′10″E / 49.18028°N 19.91944°E |
Area | 738 km2 (284.9 mi2) |
Established | 1 January 1949 |
Governing body | Správa Tatranského národného parku (The administration of the Tatra National Park) |
ഭൂമിശാസ്ത്രം
തിരുത്തുകടട്ര ദേശീയോദ്യാനം, കിഴക്കൻ ടട്രാസ് ശ്രേണികളിലെ (Východné Tatry) സ്ലോവാക് മേഖലയിലുള്ള ഹൈ ടട്രാസ് പർവതനിരകളെ സംരക്ഷിക്കുന്നതോടൊപ്പം വെസ്റ്റേൺ ടട്രാസ് ശ്രേണിയുടെ (Západné Tatry) ഭാഗങ്ങളും സംരക്ഷിക്കുന്നു.[1] ടട്ര ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറൻ ഭാഗങ്ങൾ സിലിന മേഖലയിലും കിഴക്കൻ ഭാഗങ്ങൾ പ്രിസോവ് മേഖലയിലുമാണ് സ്ഥിതിചെയ്യുന്നത്.
ടട്ര ദേശീയോദ്യാനം 738 ചതുരശ്ര കിലോമീറ്റർ (284.9 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ്. ഇതുകൂടാതെ ദേശീയോദ്യാനത്തിനു ചുറ്റുമുള്ള ബഫർ സോണിന് 307 ചതുരശ്ര കിലോമീറ്റർ (118.5 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. ഇവയെല്ലാംകൂടി 1045 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്നു.
അവലംബം
തിരുത്തുക- ↑ "Inorganic nature". Tatras National Park. n.d. Archived from the original on February 21, 2007. Retrieved May 21, 2007.