ഝെലം എക്സ്പ്രസ്സ്
മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂനെ മുതൽ ഉത്തരേന്ത്യൻ സംസ്ഥാനമായ ജമ്മു കാശ്മീരിലെ ജമ്മു താവി വരെ ദിവസേന സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ട്രെയിനാണ് ഝെലം എക്സ്പ്രസ്സ്.
ഇന്ത്യൻ ആർമിയുടെ ദക്ഷിണ കമാൻഡ് ആയ പൂനെയേയും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തി നഗരത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ട്രെയിനാണ് ഝെലം എക്സ്പ്രസ്സ്.
ചരിത്രം
തിരുത്തുകപൂനെയിൽനിന്നും ആരംഭിക്കുന്ന ഏറ്റവും പഴക്കം ചെന്ന ട്രെയിനുകളിൽ ഒന്നാണ് ഝെലം എക്സ്പ്രസ്സ്. 1979-ൽ ആരംഭിച്ച ഈ ട്രെയിനാണ് പൂനെയേയും തലസ്ഥാന നഗരിയായ ന്യൂഡൽഹിയേയും ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ. [1] ഇന്ത്യൻ ആർമിക്ക് വേണ്ടിയായിരുന്നു ട്രെയിൻ ആരംഭിച്ചത്.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ്.
1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്.
പേരും നമ്പരും
തിരുത്തുകജമ്മു കാശ്മീരിലെ പ്രസിദ്ധമായ ഝെലം നദിയുടെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. പൂനെയിൽനിന്നും പുറപ്പെട്ടു ജമ്മു താവി വരെ പോകുന്ന ട്രെയിനിൻറെ നമ്പർ 11077 ആണ്, അതേസമയം ജമ്മു താവിയിൽനിന്നും പൂനെ വരെ പോകുന്ന ട്രെയിനിൻറെ നമ്പർ 11078 ആണ്.
സമയക്രമപട്ടിക
തിരുത്തുകട്രെയിൻ നമ്പർ 11077 ഝെലം എക്സ്പ്രസ്സ് ദിവസേന 17:20 ഇന്ത്യൻ സമയത്ത് പൂനെയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം 20:45 ഇന്ത്യൻ സമയത്ത് ന്യൂഡൽഹിയിൽ എത്തിച്ചേരുന്നു, ഈ ട്രെയിൻ മൂന്നാമത്തെ ദിവസം 09:20 ഇന്ത്യൻ സമയത്ത് ജമ്മു താവിയിൽ എത്തിച്ചേരുന്നു. [2]
ട്രെയിൻ നമ്പർ 11077 ഝെലം എക്സ്പ്രസ്സിനു പൂനെ കഴിഞ്ഞാൽ ഉരുളി, ഡോണ്ട് ജങ്ഷൻ, അഹമദ്നഗർ, ബെലപൂർ, കോപർഗാവ്, മന്മാദ് ജങ്ഷൻ, നന്ദ്ഗാവ്, ചാലിസ്ഗാവ് ജങ്ഷൻ, പചോര ജങ്ഷൻ, ജൽജാവ് ജങ്ഷൻ, ഭുസവൽ ജങ്ഷൻ, ബുർഹാൻപൂർ, ഖണ്ഡ്വ, ചനേര, ഹാർട, തിമർനി, ബനപുര, ഇതർസി ജങ്ഷൻ, ഹോഷംഗബാദ്, ഹബീബ്ഗന്ജ്, ഭോപാൽ ജങ്ഷൻ, വിദിഷ, ഗന്ജ് ബസോദ, ബിന ജങ്ഷൻ, ദൌര, ലളിത്പൂർ, ബബിന, ഝൻസി ജങ്ഷൻ, ദാടിയ, ദാബ്ര, ഗ്വാളിയോർ, മോരേന, ഡോൽപൂർ, ആഗ്ര കാന്റ്റ്, രാജ കി മണ്ടി, മധുര ജങ്ഷൻ, ഫരീദാബാദ്, എച്ച് നിസാമുദ്ദീൻ, ന്യൂഡൽഹി, സുബ്സി മണ്ടി, നരേള, സോനിപറ്റ്, ഗനോർ, സമൽഖ, പാനിപട്ട് ജങ്ഷൻ, ഘരോണ്ട, കർണാൽ, തരോരി, കുരുക്ഷേത്ര ജങ്ഷൻ, അംബാല കാന്റ്റ് ജങ്ഷൻ, അംബാല സിറ്റി, രാജ്പുര ജങ്ഷൻ, സർഹിന്ദ് ജങ്ഷൻ, ഖന്ന, ലുധിയാന ജങ്ഷൻ, ഫഗ്വാര ജങ്ഷൻ, ജലന്ദർ കാന്റ്റ്, തണ്ട ഉമർ, ദസൂയ, മുകേരിയൻ, പത്താൻകോട്ട് കാന്റ്റ്, കതുവ, സംബ, വിജിയ്പൂർ ജമ്മു, ജമ്മു താവി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[3]
ട്രെയിൻ നമ്പർ 11078 ഝെലം എക്സ്പ്രസ്സ് ദിവസേന 21:45 ഇന്ത്യൻ സമയത്ത് ജമ്മു താവിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം 10:00 ഇന്ത്യൻ സമയത്ത് ന്യൂഡൽഹിയിൽ എത്തിച്ചേരുന്നു, ഈ ട്രെയിൻ മൂന്നാമത്തെ ദിവസം 14:35 ഇന്ത്യൻ സമയത്ത് പൂനെയിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 11078 ഝെലം എക്സ്പ്രസ്സിനു ജമ്മു താവി കഴിഞ്ഞാൽ വിജിയ്പൂർ ജമ്മു, സംബ, ഹിരാ നഗർ, കതുവ, പത്താൻകോട്ട് കാന്റ്റ്, മുകേരിയൻ, ദസൂയ, ജലന്ദർ കാന്റ്റ്, ഫഗ്വാര ജങ്ഷൻ, ലുധിയാന ജങ്ഷൻ, ഖന്ന, സർഹിന്ദ് ജങ്ഷൻ, രാജ്പുര ജങ്ഷൻ, അംബാല സിറ്റി, അംബാല കാന്റ്റ് ജങ്ഷൻ, ശഹബാദ് മാർക്കണ്ട, കുരുക്ഷേത്ര ജങ്ഷൻ, തരോരി, കർണാൽ, ഘരോണ്ട, പാനിപട്ട് ജങ്ഷൻ, സമൽഖ, ഗനോർ, സോനിപറ്റ്, നരേള, സുബ്സി മണ്ടി, ന്യൂഡൽഹി, ഫരീദാബാദ്, മധുര ജങ്ഷൻ, രാജ കി മണ്ടി, ആഗ്ര കാന്റ്റ്, ഡോൽപൂർ, മോരേന, ഗ്വാളിയോർ, ദാബ്ര, ദാടിയ, ഝൻസി ജങ്ഷൻ, ബബിന, ലളിത്പൂർ, ദൌര, ബിന ജങ്ഷൻ, ഗന്ജ് ബസോദ, വിദിഷ, ഭോപാൽ ജങ്ഷൻ, ഹോഷംഗബാദ്, ഇതർസി ജങ്ഷൻ, ബനപുര, ഹാർട, ചനേര, ഖണ്ഡ്വ, ബുർഹാൻപൂർ, ഭുസവൽ ജങ്ഷൻ, ജൽജാവ് ജങ്ഷൻ, പചോര ജങ്ഷൻ, ചാലിസ്ഗാവ് ജങ്ഷൻ, നന്ദ്ഗാവ്, മന്മാദ് ജങ്ഷൻ, കോപർഗാവ്, ബെലപൂർ, അഹമദ്നഗർ, ഡോണ്ട് ജങ്ഷൻ, ഉരുളി, പൂനെ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[4]
അവലംബം
തിരുത്തുക- ↑ http://www.cr.indianrailways.gov.in/view_section.jsp?lang=0&id=0,6,1191,1192,1394,1396,1418
- ↑ "Jhelum Express/11077". India Rail Info. Retrieved 4 August 2016.
- ↑ "Jhelum Express Info". cleartrip.com. Archived from the original on 2015-02-08. Retrieved 4 August 2016.
- ↑ "History of Jhelum". Jhelum.DC.LHC.Gov. Archived from the original on 2016-08-18. Retrieved 4 August 2016.