ജ്ഞാനമൊസഗ രാദാ
(ജ്ഞാനമൊസഗരാദാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ പൂർവികല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ജ്ഞാനമൊസഗ രാദാ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ജ്ഞാനമൊസഗ രാദാ ഗരുഡ ഗമന വാദാ |
ഗരുഡൻ വാഹനമായ പ്രഭോ അങ്ങെനിക്കെന്താണ് ജ്ഞാനത്തെ നൽകാത്തത്, അതോ ഞാനത് അർഹിക്കുന്നില്ലേ |
അനുപല്ലവി | നീ നാമമു ചേ നാ മദിനിർമലമൈനദി |
നിന്റെ നാമം നിരന്തരം ജപിച്ച് എന്റെ മനസ്സ് ശുദ്ധവും കറയില്ലാത്തതുമായി മാറി |
ചരണം | പരമാത്മുഡു ജീവാത്മുഡു പതിനാലുഗു ലോകമുലു നര കിന്നര കിമ്പുരുഷുലു നാരദാദി മുനുലു പരിപൂർണ നിഷ്കളങ്ക നിരവധി സുഖദായക വര ത്യാഗരാജാർചിത വാരമു താനനേ |
അദ്വൈതസിദ്ധാന്തത്തിലുള്ളതുപോലെ പരമാത്മാവും ജീവാത്മാവും ഒന്നാവുന്ന ആ പരമാനന്ദത്തിലേക്ക്, പതിനാലുലോകത്തിലെയും നരന്മാരും കിന്നരന്മാരും കിമ്പുരഷന്മാരും നാരദനെപ്പോലെയുള്ള മാമുനിമാരും എല്ലാം ഒന്നാവുന്ന ആ പരമമായ അവസ്ഥയിലേക്ക് എന്നെയും ഉയർത്തില്ലേ? ത്യാഗരാജനാൽ പൂജിക്കുന്നവനും പരിപൂർണ്ണ നിഷ്കളങ്കനും നിരവധിയായ സൗഖ്യങ്ങളും നൽകുന്നവനേ |