ജോ അറോയൊ
കരീബിയയിലെ സൽസ, കോംപ തുടങ്ങിയ സംഗീത ശാഖകളെ ലോകത്തിന് പരിചയപ്പെടുത്തിയ കൊളംബിയൻ ഗായകനാണ് ജോ അറോയൊ(1 നവംബർ 1955 – 26 ജൂലൈ 2011)
ജോ അറോയൊ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Alvaro José Arroyo González |
പുറമേ അറിയപ്പെടുന്ന | El Joe |
ജനനം | കൊളംബിയ | 1 നവംബർ 1955
മരണം | 26 ജൂലൈ 2011 കൊളംബിയ | (പ്രായം 55)
വിഭാഗങ്ങൾ | സൽസ, കോംപ |
തൊഴിൽ(കൾ) | ഗായകൻ, ഗാനരചയിതാവ്, സംഗീതഞ്ജൻ |
ഉപകരണ(ങ്ങൾ) | Vocals, Wood block |
വർഷങ്ങളായി സജീവം | 1969–2011 |
ലേബലുകൾ | Discos Fuentes, Sony Music |
ജീവിതരേഖ
തിരുത്തുകഎട്ടാം വയസ്സിൽ, കരീബിയൻ പട്ടണമായ കാർത്താജിനയിലെ വേശ്യാലയങ്ങളിലാണ് അറോയൊ പാടിത്തുടങ്ങിയത്. പിന്നീട്, ഫ്രൂകോ ടെസോസ് ഗ്രൂപ്പിന്റെ ഏണെസ്‌റ്റോ എസ്റ്റാർഡയാണ് അറോയൊയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ കൊളംബിയയിലെ മുഖ്യധാര സംഗീതലോകത്തെത്തിക്കുന്നത്. 1981 വരെ ഈ ഗ്രൂപ്പിൽ സജീവമായിരുന്നു അറോയൊ. ഇക്കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'ലാ റെബല്യൻ' പുറത്തുവരുന്നതും. പിന്നീട് 'ദി ട്രൂത്ത്' എന്ന പേരിൽ സ്വന്തമായി ഒരു സംഗീത ഗ്രൂപ്പുണ്ടാക്കി. ഏറെക്കാലം ചില ആരോഗ്യ പ്രശ്‌നങ്ങളാൽ അറോയൊ സംഗീത രംഗത്തുണ്ടായിരുന്നില്ല. കൊളംബിയൻ ഗായികയായ ഷാക്കിറയുമൊത്ത് 2000ൽ അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു.[1]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Info and Images
- Video of Joe Arroyo Archived 2011-10-04 at the Wayback Machine.
- Obituary in El Tiempo (in Spanish)