ദക്ഷിണ പസഫിക് മേഖലയിലെ ദ്വീപ് രാഷ്ട്രമായ ടോംഗയുടെ രാജാവായിരുന്നു ജോർജ് ട്യൂപൗ അഞ്ചാമൻ

ജോർജ് ട്യൂപൗ അഞ്ചാമൻ
King of Tonga
ഭരണകാലം 11 September 2006 – 18 March 2012
കിരീടധാരണം 1 August 2008
മുൻഗാമി Tāufaʻāhau Tupou IV
പിൻഗാമി Tupou VI
Prime Ministers
മക്കൾ
'Ilima Lei Tohi (Illegitimate)
രാജവംശം House of Tupou
പിതാവ് Tāufaʻāhau Tupou IV
മാതാവ് Halaevalu Mataʻaho ʻAhomeʻe

ജീവിതരേഖതിരുത്തുക

ദക്ഷിണ പസഫിക് മേഖലയിലെ അവസാന ഏകാധിപത്യ രാഷ്ട്രമായി കണക്കാക്കുന്ന ടോംഗയിൽ ജനാധിപത്യ പരിഷ്‌കരണങ്ങൾക്ക് തുടക്കമിട്ട രാജാവാണ് 2006-ൽ സ്ഥാനമേറ്റ ജോർജ് ട്യൂപൗ അഞ്ചാമൻ. ഓക്‌സ്ഫഡിൽ നിന്ന് പഠനം കഴിഞ്ഞ ഇദ്ദേഹം അവിവാഹിതനാണ്. ടോംഗോ പാർലമെന്റിനും മന്ത്രിസഭയ്ക്കും നിർണായക അധികാരങ്ങൾ നൽകാനുള്ള തീരുമാനമെടുത്തത് ജോർജ് ട്യൂപൗ ആയിരുന്നു. 165-വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ 2010 നവംബറിലാണ് ഇവിടെ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. 170 ചെറു ദ്വീപുകളിൽ പരന്നു കിടക്കുന്ന ടോംഗയിലെ ജനങ്ങൾ ഒന്നടങ്കം വോട്ടവകാശം വിനിയോഗിച്ചിരുന്നു[1].40 വർഷം ഭരണം നടത്തിയ പിതാവ് ടോഫാഹോ ടുപോവിൻറെ പിൻഗാമിയായാണു ജോർജ് ടുപോവ് അഞ്ചാമൻ അധികാരമേറ്റത്. സഹോദരനും കിരീടവകാശിയുമായ ടുപോട്ടോ ലവക അടുത്ത രാജാവാകും. സഹോദരനായ ട്യൂപൗത്തോ ലവാക്കാ രാജകുമാരനാണ് അടുത്ത കിരീട അവകാശി.

മരണംതിരുത്തുക

ഹോങ്കോങിലെ ആസ്​പത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെത്തുടർന്ന് അദ്ദേഹത്തിൻറെ വൃക്ക നീക്കം ചെയ്തിരുന്നു. അവിവാഹിതനാണ്.[2]


അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോർജ്_ട്യൂപൗ_അഞ്ചാമൻ&oldid=3532098" എന്ന താളിൽനിന്ന് ശേഖരിച്ചത്