ഫ്രഞ്ച് ചിത്രകാരനും ചിത്രമുദ്രണവിദഗ്ദ്ധനുമായിരുന്നു ജോർജ് ഓഹി ഹുവോ (French pronunciation: ​[ʒɔʁʒ ʁuo]) (27 മെയ് 1871 – 13 ഫെ: 1958). പാരീസിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന ജോർജിനെ അദ്ദേഹത്തിന്റെ മാതാവാണ് കലാരംഗത്തു തുടക്കത്തിൽ പ്രോത്സാഹനം നൽകിയത്. സ്ഫടികപ്രതലങ്ങളിൽ ചിത്രം ആലേഖനം ചെയ്യുന്നതിനുള്ള പ്രാഗല്ഭ്യം ഹുവോ നന്നേ ചെറുപ്പത്തിൽ തന്നെ നേടിയെടുത്തിരുന്നു. ഫ്രാൻസിലെ പ്രധാന കലാപഠന കേന്ദ്രത്തിൽ (École des Beaux-Arts) പ്രവേശനം നേടിയ ജോർജ് ഗുസ്താവ് മോഹുവിന്റെ കീഴിൽ പരിശീലനം തുടരുകയുണ്ടായി. മോഹുവിന്റെ പ്രധാനശിഷ്യനായി മാറിയ ഹുവോയുടെ രചനകളിൽ ഗുസ്താവിന്റെ സ്വാധീനം നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്.

Georges Rouault (c. 1920)

പ്രധാന രചനകൾ

തിരുത്തുക
  • "The Way to Calvary-1891
  • "The Old King" -1937
  • Miserere-1948.

ഓൺലൈൻ അവലംബം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോർജ്_ഓഹി_ഹുവോ&oldid=3660096" എന്ന താളിൽനിന്ന് ശേഖരിച്ചത്