ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായിരുന്നു ജോർജ്ജ് ഹാരിസൺ (25 ഫെബ്രുവരി1943 – 29 നവംബർ 2001). ബീറ്റിൽസിന്റെ ലീഡ് ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ലോകപ്രശസ്തനായി. 1960-കളിൽ ഹരേ കൃഷ്ണ പ്രസ്ഥാനത്തിലൂടെ ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടനായ അദ്ദേഹം ബീറ്റിൽസിനെയും ഇന്ത്യയിലേക്ക് ആനയിച്ചു. 1970-ൽ ബീറ്റിൽസ് വേർപിരിഞ്ഞതിനു ശേഷം സോളോ ഗായകനായും സംഗീതസപര്യ തുടർന്നു. 1988-ൽ ട്രാവലിങ്ങ് വിൽബറീസ് എന്ന ട്രൂപ്പ് ആരംഭിച്ചു. റോളിംഗ് സ്റ്റോൺ മാഗസിന്റെ 'എക്കാലത്തെയും മികച്ച 100 ഗിറ്റാറിസ്റ്റുകൾ' എന്ന പട്ടികയിൽ 11-ആമതായി. 1971-ൽ [പണ്ഡിറ്റ് രവിശങ്കറുമൊത്ത് ബംഗ്ലാദേശിനു വേണ്ടി ധനശേഖരണാർഥം നടത്തിയ സംഗീതപരിപാടി പിൽക്കാലത്ത് സമാനോദ്ദേശ്യത്തോടെ നടത്തിയ അനവധി പരിപാടികൾക്ക് മാതൃകയായി.

ജോർജ്ജ് ഹാരിസൺ
MBE
Black-and-white shot of a moustachioed man in his early thirties with long, dark hair.
ജോർജ്ജ് ഹാരിസൺ 1974-ൽ.
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ)ലെ ഏയ്ജെലോ മിസ്റ്റീരിയോസോ
നെൽസൺ വിൽബറി
സ്പൈക്ക് വിൽബറി
Born(1943-02-25)25 ഫെബ്രുവരി 1943
ലിവർപൂൾ, ഇംഗ്ലണ്ട്
മരണം29 നവംബർ 2001(2001-11-29) (പ്രായം 58)
ലോസ് ആഞ്ചലസ്, കാലിഫോർണിയ, യു. എസ്.
സംഗീതശൈലിറോക്ക്, പോപ്, ലോകസംഗീതം, എക്സ്പെരിമെന്റൽ
തൊഴിലു(കൾ)സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, ചലച്ചിത്ര നിർമ്മാതാവ്
ഉപകരണംപാട്ട്, ഗിറ്റാർ, സിത്താർ
സജീവമായ കാലയളവ്1958–2001
ലേബൽParlophone, Capitol, Swan, Apple, Vee-Jay, Dark Horse, Gnome
Associated actsThe Quarrymen, the Beatles, Ravi Shankar, Eric Clapton, Bob Dylan, Billy Preston, Delaney & Bonnie, Plastic Ono Band, Leon Russell, Ringo Starr, Badfinger, Gary Wright, Splinter, Tom Scott, Carl Perkins, Jeff Lynne, Traveling Wilburys, Tom Petty, Dhani Harrison
വെബ്സൈറ്റ്www.georgeharrison.com

രണ്ടുതവണ വിവാഹിതനായിട്ടുണ്ട്. പാറ്റി ബോയ്ഡ് (1966-1977), ഒളിവിയാ ഏരിയസ് (1978-മരണം വരെ) എന്നിവരായിരുന്നു ഭാര്യമാർ. 2001-ൽ ശ്വാസകോശാർബുദം ബാധിച്ചു മരിച്ചു.

"https://ml.wikipedia.org/w/index.php?title=ജോർജ്ജ്_ഹാരിസൺ&oldid=3015644" എന്ന താളിൽനിന്ന് ശേഖരിച്ചത്