ജോർജ്ജ് കോട്ട, ബോംബെ
1769-ൽ നിർമ്മിച്ച ബോംബെയുടെ (ഇപ്പോൾ മുംബൈ) കോട്ടമതിലുകളുടെ ഒരു വിപുലീകരണമായിരുന്നു ഫോർട്ട് ജോർജ്[1]. 1862-ൽ ഈ കോട്ട തകർത്തു.
Fort George | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | Fort |
സ്ഥാനം | Fort, Mumbai |
നിർദ്ദേശാങ്കം | 18°56′27″N 72°50′15″E / 18.94090°N 72.83759°E |
ഉയരം | 13 മീ (43 അടി) |
പദ്ധതി അവസാനിച്ച ദിവസം | 1769 |
Destroyed | 1862 |
ഇടപാടുകാരൻ | ബ്രിട്ടീഷ് |
ചരിത്രം
തിരുത്തുക17-ആം നൂട്ടാണ്ടിന്റെ അവസാനത്തോടെ ബോംബെ ഒരു മികച്ച തുറമുഖമായി പേരെടുത്തിരുന്നു. 1715-ൽ ചാൾസ് ബൂൺ ബോംബെയുടെ ഗവർണർ ആയി അധികാരമേറ്റു. നഗരത്തിന്റെ പ്രതിരോധത്തിനായി വടക്ക് ഡോംഗ്രി മുതൽ തെക്ക് മെൻധാംസ് പോയിന്റ് (ഇന്നത്തെ റീഗൽ സിനിമാ തീയറ്റർ) വരെ അദ്ദേഹം ഒരു കോട്ട തീർത്തു. 1739-ൽ മറാഠകൾ വസായ് കോട്ടയടക്കം നിരവധി കോട്ടകൾ ആക്രമിച്ചു കീഴടക്കുകയുണ്ടായി. ഇതോടെ ഡോംഗ്രി കോട്ട ശക്തിപ്പെടുത്തേണ്ടതായി വന്നു. ഇതിനായി ബ്രിട്ടീഷുകാർ കോട്ടയ്ക്ക് ചുറ്റുമുള്ള മരങ്ങൾ വെട്ടി മാറ്റി വലിയ കിടങ്ങുകൾ കുഴിച്ചൂ. [2] തുടർന്നുള്ള വർഷങ്ങളിലും ബ്രിട്ടീഷുകാർക്ക് മറാഠകളിൽ നിന്നും മറ്റു യൂറോപ്യൻ ശക്തികളിൽ നിന്നും കനത്ത ഭീഷണിയുണ്ടായി. കാനോജി ആംഗ്രെയുടെ നേതൃത്വത്തിൽ മറാഠാ നാവികസേന ബ്രിട്ടീഷുകാർക്ക് വലിയ തലവേദനയായി മാറി. തുടർന്ന് 1769-ൽ കൂടുതൽ വിശാലവും ശക്തവുമായ ഒരു കോട്ട പണിത് യുണൈറ്റഡ് കിങ്ഡത്തിലെ രാജാവായിരുന്ന ജോർജ്ജ് മൂന്നാമന്റെ ബഹുമാനാർത്ഥം ഫോർട്ട് ജോർജ്ജ് എന്ന പേര് നൽകി. മുൻപുണ്ടായിരുന്ന ഡോംഗ്രി കോട്ടയുടെ കിഴക്ക്, ഇന്നത്തെ ഫോർട്ട് പ്രദേശത്തായിരുന്നു ഈ കോട്ട പണിതത്. ഡോംഗ്രി കോട്ട നിലനിന്നിരുന്ന കുന്ന് ഇടിച്ചുനിരത്തി, അതിന്റെ സ്ഥാനത്താണ് ജോർജ്ജ് കോട്ട പണിതത്. കോട്ടയ്ക്ക് 1 മൈൽ (1.6 കി.മീ) നീളവും ഏകദേശം മൂന്നിലൊന്ന് മൈൽ (500 മീറ്റർ) വീതിയും ഉണ്ടായിരുന്നു.