ജോൺ ഹണ്ടർ
ജോൺ ഹണ്ടർ FRS (ജീവിതകാലം: 13 ഫെബ്രുവരി 1728 - ഒക്ടോബർ 16, 1793) ഒരു പ്രശസ്തനായ സ്കോട്ടിഷ് ശസ്ത്രക്രിയാവിദഗ്ധനായിരുന്നു. വൈദ്യശാസ്ത്രത്തിൽ ശ്രദ്ധാപൂർവ്വമായ നിരീക്ഷണത്തിനും ശാസ്ത്രീയ രീതിക്കും വേണ്ടി വാദിച്ചയാളായിരുന്ന അദ്ദേഹം. വസൂരി വാക്സിനിലെ പയനിയറായിരുന്ന എഡ്വേർഡ് ജെന്നറുടെ അദ്ധ്യാപകനും സഹകാരിയുമായിരുന്നു. ചാൾസ് ബൈറിന്റെ ( "ദി ഐറിഷ് ജയന്റ്", ജീവിതകാലം: 1761–1783) മോഷ്ടിച്ച മൃതദേഹത്തിന് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം മരണപ്പെട്ടയാളുടെ അന്ത്യാഭിലാഷങ്ങൾക്ക് വിരുദ്ധമായി അത് പഠിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി. ഒരു കവയിത്രിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ആൻ ഹണ്ടറുടെ (മുമ്പ്, ഹോം) ചില കവിതകൾ ജോസഫ് ഹെയ്ഡൻ സംഗീത സജ്ജമാക്കിയിരുന്നു.
ജോൺ ഹണ്ടർ | |
---|---|
![]() Painted by John Jackson, 1813, after Sir Joshua Reynolds, 1786 | |
ജനനം | സ്കോട്ട്ലൻഡിലെ ഈസ്റ്റ് കിൽബ്രൈഡിനടുത്തുള്ള ലോംഗ് കാൽഡെർവുഡ് | 13 ഫെബ്രുവരി 1728
മരണം | 16 ഒക്ടോബർ 1793 ലണ്ടൻ, ഇംഗ്ലണ്ട് | (പ്രായം 65)
വിദ്യാഭ്യാസം | സെന്റ് ബർത്തലോമിയോ ഹോസ്പിറ്റൽ |
അറിയപ്പെടുന്നത് | Scientific method in medicine Many discoveries in surgery and medicine |
Medical career | |
Profession | ശസ്ത്രക്രിയാ വിദഗ്ദ്ധൻ |
Institutions | സെന്റ് ജോർജ്സ് ഹോസ്പിറ്റൽ |
Research | Dentistry, gunshot wounds, venereal diseases, digestion, child development, foetal development, lymphatic system |
Notable prizes | കോപ്ലി മെഡൽ (1787) |
1748 മുതൽ മധ്യ ലണ്ടനിലെ വില്യംസ് അനാട്ടമി സ്കൂളിന്റെ ശസ്ത്രക്രിയാ വിഭാഗത്തിൽ മൂത്ത സഹോദരൻ വില്യം ഹണ്ടറെ സഹായിച്ചുകൊണ്ട് അദ്ദേഹം ശരീരഘടനയെക്കുറിച്ച് പഠിക്കുകയും വേഗത്തിൽ ശരീരഘടനാശാസ്തത്തിൽ ഒരു വിദഗ്ധനായിത്തീരുകയും ചെയ്തു. ആർമി സർജനായി ഏതാനും വർഷങ്ങൾ ചെലവഴിച്ച അദ്ദേഹം ദന്തഡോക്ടർ ജെയിംസ് സ്‌പെൻസുമായി പല്ല് മാറ്റിവയ്ക്കൽ രംഗത്ത് പരിശീലനം നടത്തുകയും 1764 ൽ ലണ്ടനിൽ സ്വന്തമായി ഒരു അനാട്ടമി സ്കൂൾ ആരംഭിക്കുകയം ചെയ്തു. ജീവജാലങ്ങളുടെ അസ്ഥികൂടങ്ങളും മറ്റ് അവയവങ്ങളും ശരീരഘടനാപരമായ മാതൃകകളായി ശേഖരിച്ചിരുന്ന അദ്ദേഹത്തന്റെ പൂർണ്ണ ശേഖരത്തിൽ മനുഷ്യരുടെയും മറ്റ് കശേരുക്കളുടെയും ശരീരഘടന വ്യക്തമാക്കുന്ന 14,000 മാതൃകകളോടൊപ്പം 3,000+ മൃഗങ്ങളുടേയും ശരീരഘടനാ മാതൃകകളുമുണ്ടായിരുന്നു. 1767 ൽ ഹണ്ടർ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി. 1787 ൽ അദ്ദേഹം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]
അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ലണ്ടനിലെ ഹണ്ടേറിയൻ സൊസൈറ്റി നാമകരണം ചെയ്യപ്പെട്ടു. റോയൽ കോളേജ് ഓഫ് സർജൻസിലെ ഹണ്ടേറിയൻ മ്യൂസിയം അദ്ദേഹത്തിന്റെ പേരും ശരീരഘടനാപരമായ മാതൃകകളുടെ ശേഖരണവും സംരക്ഷിക്കുന്നതോടൊപ്പം നിരന്തരമായ പ്രതിഷേധങ്ങൾക്കിടയിലും അദ്ദേഹം നിയമവിരുദ്ധമായി കരസ്ഥമാക്കിയ ചാൾസ് ബൈറിന്റെ മൃതദേഹവും പ്രദർശിപ്പിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "John Hunter". American Philosophical Society Member History. American Philosophical Society. Retrieved 14 December 2020.