ബ്രിട്ടീഷ്‌ ഗണിത ശാസ്ത്രജ്ഞനായിരുന്നു ജോൺ വെൻ (ആഗസത് 4, 1834, ഇംഗ്ലണ്ട്– ഏപ്രിൽ 24, 1923,കേംബ്രിഡ്ജ്)

ജോൺ വെൻ
ജോൺ വെൻ (1834-1923)
ജനനംആഗസത് 4, 1834
മരണംഏപ്രിൽ 24, 1923
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ

ജീവചരിത്രം തിരുത്തുക

ഗണങ്ങളെ രേഖപെടുത്താൻ ഉപയോഗിക്കുന്ന വെൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജോൺ വെൻ 1834 ആഗസ്ത് 4നു ഇംഗ്ലണ്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കേംബ്രിഡ്ജിലെ കോളേജിൽ ചേർന്നു.1857ൽ അദ്ദേഹത്തിനു ബിരുദം ലഭിച്ചു. 1862ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ മോറൽ സയൻസിൽ അധ്യാപകനായി ചേർന്നു.അവിടെ ന്യായശാസ്ത്രം പഠിക്കുകയും പിന്നീടു പഠിപ്പിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം ഗണിതന്യായശാസ്ത്രത്തിൽ ആകൃഷ്ടനായി.ഗണങ്ങളുടെ സംഗമവും യോഗവും ചിത്രങ്ങളിലൂടെ പ്രദർശിപ്പിക്കാനുള്ള മാർഗ്ഗം ആവിഷ്കരിച്ചു .ഇവ വെൻ ചിത്രങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.വസ്തുതകൾ ശരിയായി മനസ്സിലാക്കാൻ ചിത്രങ്ങൾ വളരെ പ്രയോജനപെടും എന്ന നിലയിലാണ് വെൻ ചിത്രങ്ങൾ അവതരിപിച്ചത്.

അവലംബം തിരുത്തുക

ഗണിത ശാസ്ത്ര പ്രതിഭകൾ ( പള്ളിയറ ശ്രീധരൻ ,ജിനീസ്‌ ബുക്സ് ,കണ്ണൂർ )

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_വെൻ&oldid=3632425" എന്ന താളിൽനിന്ന് ശേഖരിച്ചത്