ഡോ. ജോൺ മൈക്കൽ ഡേവാർ എം.ഡി. FRSE FRCPE (1883 - 24 മെയ് 1941) ഒരു സ്കോട്ടിഷ് ഗൈനക്കോളജിസ്റ്റും ഡൈവിംഗ് ബേർഡുകളിലും വേഡറുകളിലും സ്പെഷ്യലൈസ് ചെയ്ത പക്ഷിശാസ്ത്രജ്ഞനുമായിരുന്നു. ഇംഗ്ലീഷ്:Dr John Michael Dewar. പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തെ സാധാരണയായി ജെ എം ഡേവർ എന്നാണ് വിളിക്കുന്നത്

ജീവിതരേഖ തിരുത്തുക

 
The grave of Dr John Michael Dewar, Morningside Cemetery, Edinburgh

ആഗ്നസ് ബെയ്‌ലി ആൻഡേഴ്സണിന്റെയും ഭർത്താവ് ഡോ മൈക്കൽഡേവാർന്റെയും (1850-1925) മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ജോർജ്ജ് വാട്സൺസ് കോളേജിലായിരുന്നു. എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം 1904-ൽ എംബി സിഎച്ച്ബിയിൽ ബിരുദം നേടി, 1914-ൽ എംഡിയും നേടി..[1]

ഡൈവിംഗ് പക്ഷികളുടെ ഡൈവുകളെക്കുറിച്ചുള്ള സങ്കീർണ്ണമായ പഠനങ്ങളും കണക്കുകൂട്ടലുകളും അദ്ദേഹം നടത്തി. 1912-ൽ അദ്ദേഹം അലയുന്ന പക്ഷികളുടെ പരിണാമത്തെക്കുറിച്ചുള്ള പേപ്പറുകളും 1915-ൽ പക്ഷികളുടെ ദിശാബോധത്തെക്കുറിച്ചുള്ള ഒരു പ്രധാന പ്രബന്ധവും പ്രസിദ്ധീകരിച്ചു. ഈ സമയത്ത് അദ്ദേഹം ജോർജ്ജ് ഹെരിയറ്റ്സ് സ്കൂളിന് അടുത്തുള്ള എഡിൻബർഗ് റോയൽ ഇൻഫർമറിക്ക് എതിർവശത്തുള്ള ഫ്ളാറ്റായ 24 ലോറിസ്റ്റൺ പ്ലേസിലാണ് താമസിച്ചിരുന്നത്..[2]

1938-ൽ റോയൽ സൊസൈറ്റി ഓഫ് എഡിൻബർഗിന്റെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. എഡ്വിൻ ബ്രാംവെൽ, ജെയിംസ് റിച്ചി, ചാൾസ് ഹെൻറി ഒ ഡോനോഗ്, വില്യം തോമസ് റിച്ചി എന്നിവരായിരുന്നു അദ്ദേഹത്തിനെ പിന്താങ്ങിയ സർജന്മാർ.[3]

റോയൽ എയർഫോഴ്‌സിൽ സിവിലിയൻ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ച അദ്ദേഹം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എഡിൻബർഗ് റോയൽ ഇൻഫർമറിയിൽ അസിസ്റ്റന്റ് ഫിസിഷ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

1941 മെയ് 24 ന് അദ്ദേഹം അന്തരിച്ചു.[4] തെക്കൻ എഡിൻബർഗിലെ മോർണിംഗ്സൈഡ് സെമിത്തേരിയിൽ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. തെക്കൻ പ്രവേശന കവാടത്തിന് അൽപ്പം കിഴക്കായി തെക്കേ അറ്റത്താണ് കല്ലറ സ്ഥിതി ചെയ്യുന്നത്.

റഫറൻസുകൾ തിരുത്തുക

  1. Dewar, John Michael (1914). "Mechanism of the second stage of human parturition". Era.ed.ac.uk (in ഇംഗ്ലീഷ്).
  2. Edinburgh and Leith Post Office Directory, 1911-12
  3. C D Waterston; A Macmillan Shearer (July 2006). Former Fellows of The Royal Society of Edinburgh, 1783–2002: Part 1 (A–J) (PDF). ISBN 090219884X. Archived from the original (PDF) on 24 January 2013. Retrieved 18 September 2015. {{cite book}}: |website= ignored (help)
  4. British Birds: 1 October 1941
"https://ml.wikipedia.org/w/index.php?title=ജോൺ_മൈക്കൽ_ഡേവാർ&oldid=3862747" എന്ന താളിൽനിന്ന് ശേഖരിച്ചത്