ജോൺ മിഖായേൽ ഫ്രിറ്റ്സ്
ബാസൽ മിഷൻ സംഘത്തിലെ ഉപദേശിയായി ഗുണ്ടർട്ടിനോടൊപ്പം പ്രവർത്തിക്കുകയും പിന്നീട് കളൿടർ എച്ച്.വി. കനോലിയുടെ സഹകരണത്തോടെ മലബാറിലെ സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിക്കുകയും ചെയ്ത ഒരു ജർമ്മൻ മിഷണറിയായിരുന്നു ജോൺ മിഖായേൽ ഫ്രിറ്റ്സ് (1815-1883).[1]
ബാസൽ മിഷന്റെ ഒരു കേന്ദ്രം കോഴിക്കോട് ആരംഭിക്കണമെന്നു് ഗുണ്ടർട്ട് 1839-ൽ മിഷന്റെ കേന്ദ്രസമിതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായാണു് ഫ്രിറ്റ്സ് 1840-ൽ ഇന്ത്യയിലേക്കു തിരിച്ചതു്. ഒന്നര വർഷത്തോളം അദ്ദേഹം അഞ്ചരക്കണ്ടിയിൽ ഗുണ്ടർട്ടിനൊപ്പം താമസിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ മലയാളഭാഷയും സംസ്കാരവും പഠിച്ചെടുത്തു. 1842-ൽ കോഴിക്കേട്ടേങ്ങു നീങ്ങിയ ഫ്രിറ്റ്സ് മലബാർ കളൿടർ ആയിരുന്ന കനോലി സായ്‌വിന്റെ അടുത്ത സുഹൃത്തായിത്തീർന്നു. നായാടികളായ ജനങ്ങളെ നഗരത്തിനു പുറത്ത് പുനരധിവസിപ്പിക്കാനും അവർക്കു വേണ്ട ക്ഷേമപ്രവർത്തനങ്ങൾ നടത്താനും കൊണോലിയും ഫ്രിറ്റ്സും സഹകരിച്ചു പ്രവർത്തിച്ചു.[1]
ഫ്രിറ്റ്സ് ദമ്പതികൾ തുടങ്ങിവെച്ച ബാലികാഭവനം വളരെപ്പെട്ടെന്നു് അഭിവൃദ്ധി പ്രാപിച്ചു. പിന്നീട് 1858-ൽ കോഴിക്കോട്ടെത്തിയ ഗുണ്ടർട്ടിന്റെ പത്നി ജൂലിയും പുത്രി മാറിയും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കു് നേതൃത്വം നൽകി.[1]
1867-ൽ ഫ്രിറ്റ്സ് തന്റെ കർമ്മരംഗം കണ്ണൂരിലേക്കു മാറ്റി. 1880-ൽ പ്രായാധിക്യവും രോഗവും മൂലം അദ്ദേഹം യൂറോപ്പിലേക്കു തിരിച്ചുപോയി സ്ട്രാസ്ബർഗിൽ താമസമുറപ്പിച്ചു. 1883-ൽ മരിച്ചു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001.
{{cite book}}
: Cite has empty unknown parameters:|accessyear=
,|accessmonth=
,|month=
,|price=
, and|chapterurl=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)