ജോൺ ഫാൻറെ (ജീവിതകാലം : ഏപ്രിൽ‌ 8, 1909 – മെയ് 8, 1983) ഒരു ഇറ്റാലിയൻ-അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 1939 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു എഴുത്തുകാരനായ അർറ്റുറോ ബൻഡിനിയുടെ കഥ പറഞ്ഞ, “Ask the Dust എന്ന അദ്ദേഹത്തിൻറെ അർദ്ധ ആത്മകഥാപരമായ നോവലാണ് അദ്ദേഹത്തെ കൂടുതൽ പ്രസിദ്ധനാക്കിയത്. ഇത് ഒരു മഹത്തായ ലോസ് ആഞ്ചലസ് നോവലായി കണക്കാക്കപ്പെടുന്നു. 1938 നും 1985 ഇടയിൽ പ്രസിദ്ധീകരിക്കപ്പെട്ട നോവൽ പരമ്പരയിലെ നാലു പുസ്കങ്ങളിലൊന്നാണിത്. ഈ നാലു നോവലുകളും ഒന്നായി "The Bandini Quartet" എന്ന പേരിൽ അറിയപ്പെടുന്നു. 2006 ൽ ഈ പേരിൽ കോളിൻ ഫരെൽ അഭിനയിച്ച് ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു. ഫാൻറേയുടെ ജീവിതകാലത്ത് 5 നോവലുകളും ഒരു ചെറുനോവലും ഒരു ചെറുകഥാസമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ മരണശേഷം അധികമായി രണ്ടു നോവലുകൾ, രണ്ട് ചെറുനോവലുകൾ, രണ്ട് ചെറുകഥാ സമാഹാരങ്ങൾ എന്നിവ പ്രസിദ്ധീകിരക്കപ്പെട്ടു. അദ്ദേഹത്തിൻറെ സിനിമയായ കൃതികളിൽ 1956 ൽ പുറത്തിറങ്ങിയ Full of Life, 1952 ലെ ഇതേപേരിലുള്ള നോവലിൻറെ ചലച്ചിത്രാഖ്യാനമായിരുന്നു. മറ്റു ചിത്രങ്ങൾ “Jeanne Eagels (1957), 1962 ലെ ചിത്രങ്ങളായ ഠWalk on the Wild Side “The Reluctant Saint” എന്നിവയാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജോൺ_ഫാൻറെ&oldid=2847206" എന്ന താളിൽനിന്ന് ശേഖരിച്ചത്