കേണൽ ജോൺ പെന്നിക്വിക്ക് ബ്രിട്ടണിലെ ഒരു പ്രശസ്തനായ എഞ്ചിനീയറും ക്യാപ്റ്റനുമായിരുന്നു . മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിൽ ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് .

ജോൺ പെന്നിക്വിക്ക്

ജീവിതരേഖ

തിരുത്തുക

1841 നവംബർ 15ന് ജനിച്ചു .ആഡിസ്കോമ്പിലെ ഒരു മിലിട്ടറി കോളേജിൽ പഠനം നടത്തി .1858ൽ റോയൽ എഞ്ചിനീയറിൽ ജോലി നേടി .1860 നവംബർ 11ന് ഇന്ത്യയിലെത്തി .1870ൽ മിലിട്ടറി സേനയുടെ നേതാവായി. 1882ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് ചീഫ് എഞ്ചിനീയറായി മേൽനോട്ടം ഏറ്റെടുത്തു.

1893-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1895ൽ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ എന്ന ബഹുമതിനല്കി ബ്രിട്ടീഷ് രാജ്ഞി ആദരിച്ചു. 1911 മാർച്ച് 9ന് എഴുപതാമത്തെ വയസ്സിൽ പെന്നിക്വിക്ക് കേംബർലിയിൽ അന്തരിച്ചു. 1895ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. ഇതോടെ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകൾ സമൃദ്ധിയിലേക്ക് ചുവടുവച്ചു. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ പെന്നിക്വക്കിന്റെ സ്മാരക പ്രതിമകളുണ്ട്.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-15. Retrieved 2013-01-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോൺ_പെന്നിക്വിക്ക്&oldid=3632406" എന്ന താളിൽനിന്ന് ശേഖരിച്ചത്