ജോൺ കാബട്ട് (ഇറ്റാലിയൻ: Giovanni Caboto; ജീവിതകാലം c. 1450 – c. 1500) റിപ്പബ്ലിക് ഓഫ് വെനീസിൽ ജനിച്ച ഒരു ഇറ്റാലിയൻ നാവികനും പര്യവേക്ഷകനുമായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റി ഏഴാമൻ രാജാവിന്റെ ശാസനമനുസരിച്ച്, 1497 ൽ വടക്കേ അമേരിക്കയുടെ തീരപ്രദേശത്തിന്റെ കണ്ടെത്തൽ, പതിനേഴാം ശതകത്തിൽ നോർസുകളുടെ വൈൻലാന്റിലെ സന്ദർശനത്തിനുശേഷം വടക്കേ അമേരിക്കയുടെ തീരപ്രദേശങ്ങളിലേയ്ക്കുള്ള ആദ്യ യൂറോപ്യൻ പര്യവേഷണമായിരുന്നു. കാബട്ടിന്റെ പര്യവേക്ഷണയാത്രയുടെ 500 - ആം വാർഷികത്തോടനുബന്ധിച്ച്, കാബട്ട് ആദ്യം കാൽകുത്തിയ സ്ഥലമായി ന്യൂഫൌണ്ട്ലാന്റിലെ ബോണാവിസ്തയെ കനേഡിയൻ ബ്രിട്ടീഷ് സർക്കാരുകൾ സംയുക്തമായി തിരഞ്ഞെടുത്തു. എന്നിരുന്നാലും, ഇതര സ്ഥലങ്ങളു നിർദ്ദേശിച്ചിരുന്നു.

ജോൺ കാബട്ട്
Giovanni Caboto
ജോൺ കാബട്ട് പരമ്പരാഗത വെനേഷ്യൻ വസ്ത്രത്തിൽ (1762). ഡോഗെയുടെ കൊട്ടാരത്തിലെ സാല ഡെല്ലോ സ്കൂഡോവിലെ ചുവർ ചിത്രം, വെനീസ്.
ജനനംc. 1450
മരണംBetween c. 1498 and 1501
ദേശീയതഇറ്റാലിയൻ
മറ്റ് പേരുകൾജിയോവാനി കാബോട്ടോ, സുവാൻ ചബോട്ടോ, ജിയോവാനി ഷബോട്ട്, ജുവാൻ കാബോട്ടോ, ജീൻ കാബോട്ടോ
തൊഴിൽകപ്പൽ പര്യവേക്ഷകൻ
അറിയപ്പെടുന്നത്കോളനിവൽകരണത്തിനു ശേഷം ഉത്തര അമേരിക്കൻ തീരങ്ങളിലൂടെ പര്യവേഷണം നടത്തിയ ആദ്യ യൂറോപ്പുകാരൻ.
ജീവിതപങ്കാളി(കൾ)Mattea (m. circa 1470)
കുട്ടികൾLudovico, Sebastian, and Sancto[1]
  1. "Catholic Encyclopedia "John & Sebastian Cabot"". newadvent. 2007. Retrieved 17 May 2008.
"https://ml.wikipedia.org/w/index.php?title=ജോൺ_കാബട്ട്&oldid=3628392" എന്ന താളിൽനിന്ന് ശേഖരിച്ചത്