ജോസ്ഫീൻ ഫോഡോർ (1789 ഒക്ടോബർ 13-1793 - 10 ഓഗസ്റ്റ് 1870), ജോസ്ഫീൻ ഫോഡോർ-മെയിൻവില്ലെ എന്ന പേരിൽ അറിയപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ച് സംഗീതകലാകാരി (soprano) ആയിരുന്നു.[1]

Joséphine Fodor

ജീവചരിത്രം

തിരുത്തുക

1789 അല്ലെങ്കിൽ 1793-ൽ ജെനെവീവ് ജോസ്ഫീൻ ഫോഡോർ ഒരു സംഗീതജ്ഞനും വയലിനിസ്റ്റും ആയ ജോസെഫസ് ആൻഡ്രിയാസ് ഫോഡോറിൻറെയും (1751-1828) ലൂയിസ് എഡ്മ മാർമെറ്റിൻറെയും മകളായി പാരീസിലാണ് ജനിച്ചത്.[2]ജോസ്ഫീന് ഏതാനും മാസങ്ങൾ മാത്രം പ്രായമായപ്പോൾ മാതാപിതാക്കൾ ഫ്രഞ്ചു വിപ്ലവത്തിന്റെ ഫലമായി കുടിയേറ്റക്കാരായി ഫ്രാൻസ് ഉപേക്ഷിച്ച് റഷ്യയിലേക്ക് പോയി.[3] അവർ സെന്റ് പീറ്റേഴ്സ്ബർഗിൽ വളർന്നു. അവിടെ അവരുടെ പിതാവ്, ചക്രവർത്തിയുടെ കുട്ടികളുടെ അദ്ധ്യാപകനായിരുന്നു. കിന്നരവും പിയാനോയും വായിക്കാൻ അവരെ പഠിപ്പിച്ചു.[4]

1810-ൽ, സെന്റ് പീറ്റേഴ്സ്ബർഗിലെ ഇമ്പീരിയൽ ഓപ്പറയിലെ ഫിയോറവന്തിയുടേ Le cantatrici villane ഓപ്പറയിൽ അരങ്ങേറ്റം നടത്തി. [4][5] റഷ്യൻ, ഫ്രഞ്ച് എന്നീ ഭാഷകളിൽ സംഗീതം അവതരിപ്പിക്കുകയും ചെയ്തു.[6]

1812-ൽ, സെന്റ് പീറ്റേഴ്സ്ബർഗിലെ ഫ്രഞ്ച് നാടക അഭിനേതാവായിരുന്ന ജീൻ-ബാപ്റ്റിസ്റ്റ് തരുഡ്-മെയിൻവില്ലെയെ വിവാഹം കഴിച്ചു.[5]താമസിയാതെ ഈ ദമ്പതികൾ സെന്റ് പീറ്റേർസ്ബർഗിൽ നിന്ന് മാറി. റഷ്യയുടെ ഫ്രഞ്ചു അധിനിവേശകാലത്ത് ഫിൻലാൻഡിലൂടെ ഫ്രാൻസ് വഴി ആക്രമണം നടന്നിരുന്നു.[6]

പാരീസിലെ ഒപ്പെറ കോമിക്കിൽ കുറച്ചുനാളത്തെ പ്രവർത്തനത്തിനുശേഷം അവർ കോമഡി-ഇറ്റലിയനിൽ ചേരുകയും 1814 നവംബർ 16 ന് ഗ്രിസെൽഡയിൽ അവർ അരങ്ങേറ്റവും നടത്തി.[5]1819-ൽ കോമഡി-ഇറ്റലിയനിലേക്ക് മടങ്ങുന്നതിനു മുൻപ് ലണ്ടണിലും വെനീസിലും അവതരണം നടത്തിയിരുന്നു.[7]

1870 ഓഗസ്റ്റ് 10-ന് സെയിന്റ് ജെനിസ് ലാവലിൽ, മരുമകളുടെ കൺട്രിസൈഡ് ഹൗസിൽ വച്ച് അവർ മരിച്ചു.[8]

ബിബ്ലിയോഗ്രാഫി

തിരുത്തുക
  • Annuaire administratif, biographique, statistique, industriel et commercial de la ville de Passy, 1858, Read online
  • Camille Dreyfus, La Grande encyclopédie, inventaire raisonné des sciences, des lettres et des arts, volume 22, Read online.
  • François Joseph Fétis, Biographie universelle des musiciens, et bibliographie générale de la musique, 1883, Read online
  • Charles Unger, Joséphine Mainvielle-Fodor, Précis historique, Vienna, 1823
  1. Alice-Marie Hanson, Musical Life in Biedermeier Vienna) (p. 65), Cambridge University Press, 1985, ISBN 9780521257992
  2. Several books and references mention 1789, which corresponds to the year deducted from the age indicated in her death certificate, but most of the works published in the 19th century give priority to 1793. His birth certificate does not appear in the reconstituted Parisian civil register.
  3. George Grove, A Dictionary of Music and Musicians/Fodor-Mainvielle, Joséphine, 1900, consultable sur Wikisource.
  4. 4.0 4.1 Musicologie.org, biographie de Joséphine Fodor, Read online
  5. 5.0 5.1 5.2 Camille Dreyfus, La Grande encyclopédie, inventaire raisonné des sciences, des lettres et des arts, volume 22, Read online,
  6. 6.0 6.1 Bulletin de la Société historique d'Auteuil et de Passy, 1904, Read online
  7. Notice BNF, Read online
  8. Archives du Rhône, death act Read online.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസ്ഫീൻ_ഫോഡോർ&oldid=3222463" എന്ന താളിൽനിന്ന് ശേഖരിച്ചത്