വൈദ്യുതി, ​​ചലനാത്മകത, തെർമോഡൈനാമിക്സ്, ഇലക്ട്രോൺ സിദ്ധാന്തങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധേയനായിരുന്നു ജോസഫ് ലാർമർ[1](2 ജൂലൈ 1857 - 19 മെയ് 1942). 1900 ൽ പ്രസിദ്ധീകരിച്ച സൈദ്ധാന്തിക ഭൗതികശാസ്ത്ര ഗ്രന്ഥമായ ഐഥർ ആൻഡ് മാറ്റർ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയായിരുന്നു.ലുക്കേഷ്യൻ പ്രൊഫസ്സർ പദവിയും1903 മുതൽ 1932 വരെ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ബഹുമതികൾ തിരുത്തുക

1901 ജൂണിൽ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് ലോസ് (LL.D)ബിരുദം കരസ്ഥമാക്കിയ ലാർമറിനു 1918-ൽ ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസ് പൊൻസിലെ പുരസ്കാരം നൽകിയും ആദരിച്ചു.[2][3]

അവലംബം തിരുത്തുക

  1. https://www.britannica.com/biography/Joseph-Larmor
  2. Glasgow University jubilee". The Times (36481). London. 14 June 1901. p. 10.
  3. Prize Awards of the Paris Academy of Sciences for 1918". Nature. 102 (2565): 334–335. 26 December 1918. Bibcode:1918Natur.102R.334.. doi:10.1038/102334b0.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ലാർമർ&oldid=2745383" എന്ന താളിൽനിന്ന് ശേഖരിച്ചത്