മലയാള കവിയും വേദപുസ്തക തർജ്ജമകളുടെ സഹകാരിയുമായിരുന്നു ചെറുശ്ശേരി ചാത്തു നായർ എന്ന ജോസഫ് ഫെൻ (കൊല്ലവർഷം 960 - 1010). ബെയ്‌ലിയുടെ വേദപുസ്തക തർജ്ജമ പരിഷ്കരിക്കുന്നതിലും പഴയനിയമം ഭാഷാന്തരീകരണത്തിലും പങ്കാളിയായി.

ജീവിതരേഖ തിരുത്തുക

1818ൽ ചർച്ച് മിഷൻ സഭയിലെ പാതിരിയായി വന്ന ജോസഫ് ഫെന്നിനോടൊപ്പം പ്രവർത്തിച്ചു. ക്രിസ്തുമതത്തിൽ അസാമാന്യ പ്രതിപത്തിയുണ്ടായിരുന്ന അദ്ദേഹം ഹിന്ദുമതത്തിൽ നിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത് ജോസഫ് ഫെൻ എന്ന പേർ സ്വീകരിച്ചു. ബ്രിട്ടീഷിന്ത്യയിൽ മുൻസീഫായിരുന്ന അദ്ദേഹം കൊച്ചികോട്ടയിൽ ഉദ്യോഗത്തിലിരിക്കേ മരണപ്പെട്ടു.[1]

കൃതികൾ തിരുത്തുക

അവലംബം തിരുത്തുക

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 3. കേരള സാഹിത്യ അക്കാദമി. p. 666.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ഫെൻ&oldid=1924335" എന്ന താളിൽനിന്ന് ശേഖരിച്ചത്