ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഗാട്‌നർ. Joseph Gaertner. വിത്തുകളെപ്പറ്റിയുള്ള De Fructibus et Seminibus Plantarum (1788-1792) എന്ന ഗ്രന്ഥത്താൽ പ്രശസ്തനാണ്. സസ്യശാസ്ത്രത്തിൽ Gaertn. എന്ന ചുരുക്കെഴുത്ത് ഇദ്ദേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

ജോസഫ് ഗാട്‌നർ

ജീവചരിത്രം

തിരുത്തുക

കാൽവിലാണ് ഗാട്‌നർ ജനിച്ചത്. ആൽബ്രെക്റ്റ് വോൺ ഹല്ലറുടെ കീഴിൽ ഗട്ടിംഗനിൽ പഠിച്ചു. അദ്ദേഹം പ്രാഥമികമായി പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. മാത്രമല്ല ഭൗതികശാസ്ത്രത്തിലും സുവോളജിയിലും പ്രവർത്തിച്ചു. മറ്റ് പ്രകൃതിശാസ്ത്രജ്ഞരെ കാണാൻ അദ്ദേഹം ധാരാളം യാത്ര ചെയ്തു. 1760-ൽ ട്യൂബിംഗെനിലെ അനാട്ടമി പ്രൊഫസറായ അദ്ദേഹം 1768-ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സസ്യശാസ്ത്ര പ്രൊഫസറായി നിയമിതനായി. പക്ഷേ 1770-ൽ കാലുവിലേക്ക് മടങ്ങി.[1]

  1. Sachs, Julius von; Garnsey, Henry E. F. (translator); Balfour, Isaac Bayley (editor) (1890). History of Botany (1530–1860) . Oxford at the Clarendon Press. pp. 122–126. {{cite book}}: |author= has generic name (help)CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസഫ്_ഗാട്‌നർ&oldid=3501242" എന്ന താളിൽനിന്ന് ശേഖരിച്ചത്