ജോവാൻ ബ്ലാക്ക്മാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ജോവാൻ മേ ബ്ലാക്ക്മാൻ (ജനനം: മെയ് 17, 1938, സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ[2]) ഒരു അമേരിക്കൻ നടിയാണ്.

ജോവാൻ ബ്ലാക്ക്മാൻ
ബ്ലാക്ക്‌മാനും റിച്ചാർഡ് ക്രെന്നയും സ്ലാറ്ററിസ് പീപ്പിൾ എന്ന 1965 ലെ ടെലിവിഷൻ പരമ്പരയിൽ.
ജനനംMay 17, 1938 (aged 85)[1]
തൊഴിൽനടി
സജീവ കാലം1957–1975
ജീവിതപങ്കാളി(കൾ)
(m. 1959; div. 1961)
കുട്ടികൾ2

1959-ൽ ഗുഡ് ഡേ ഫോർ എ ഹാംഗിംഗ് എന്ന ചിത്രത്തിലൂടെ ജോവാൻ ബ്ലാക്ക്‌മാൻ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തി. എൽവിസ് പ്രെസ്‌ലിയുടെ രണ്ട് ചിത്രങ്ങളിൽ അവർ പ്രധാന വേഷങ്ങൾ ചെയ്തു. 1961-ൽ പുറത്തിറങ്ങിയ ബ്ലൂ ഹവായ് എന്ന സിനിമയിൽ മെയിൽ ദുവൽ എന്ന കഥാപാത്രമായി അഭിനയിച്ച അവർ തൊട്ടടുത്ത വർഷം കിഡ് ഗലഹാദ് എന്ന ചിത്രത്തിൽ റോസ് ഗ്രോഗൻ എന്ന കഥാപാത്രമായി അഭിനയിച്ചു. തൻറെ അഭിനയ ജീവിതത്തിൽ 1959 ൽ പുറത്തിറങ്ങിയ കരിയർ എന്ന ചിത്രത്തിൽ ഡീൻ മാർട്ടിനൊപ്പവും കൂടാതെ വിസിറ്റ് ടു എ സ്മോൾ പ്ലാനറ്റ് (1960) എന്ന ചിത്രത്തിൽ ജെറി ലൂയിസ് അവതരിപ്പിച്ച കഥാപാത്രമായ ക്രെറ്റന്റെ പ്രണയ ഭാജനമായ എലെൻ സ്പെൽഡിംഗ് എന്ന വേഷവും അവതരിപ്പിച്ചു. ദി ഗ്രേറ്റ് ഇംപോസ്റ്റർ (1961), ട്വിലൈറ്റ് ഓഫ് ഹോണർ (1963), ഡേറിംഗ് ഗെയിം (1968), പെറ്റ്‌സ് (1974), മക്കോൺ കൗണ്ടി ലൈൻ (1974), മൂൺറണ്ണേഴ്‌സ് (1975) എന്നിവയിലെ വേഷങ്ങളും അവരുടെ മറ്റ് പ്രധാന ചലച്ചിത്ര പ്രകടനങ്ങളിൽ ഉൾപ്പെടുന്നു.

സ്വകാര്യ ജീവിതം

തിരുത്തുക

1959 മെയ് മാസത്തിൽ ബ്ലാക്ക്മാൻ നാടക വിദ്യാലയത്തിൽ വച്ച് കണ്ടുമുട്ടിയ സഹനടൻ ജോബി ബേക്കറിനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം 1961 നവംബറിൽ ദമ്പതികൾ വിവാഹമോചനം നേടി. തുടർന്ന് 1968 ജൂലൈയിൽ നടൻ റോക്ക്നെ ടാർക്കിംഗ്ടണിനെ അവർ വിവാഹം കഴിച്ചു. 1970 ഒക്ടോബറിൽ വിവാഹമോചനം നേടുന്നതിന് മുമ്പ് അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.

  1. "Joan Blackman". BFI (in ഇംഗ്ലീഷ്). Retrieved 2023-03-29.
  2. "Joan Blackman". BFI (in ഇംഗ്ലീഷ്). Retrieved 2023-03-29.
"https://ml.wikipedia.org/w/index.php?title=ജോവാൻ_ബ്ലാക്ക്മാൻ&oldid=3939850" എന്ന താളിൽനിന്ന് ശേഖരിച്ചത്