പ്രസിദ്ധനായ ഡച്ച് ദൃശ്യകലാകാരനാണ് ജോനാസ് സ്റ്റാൾ(ജനനം :1981). രാഷ്ട്രീയവും ദർശനങ്ങളും തമ്മിലുള്ള ബന്ധമാണ് ഡച്ച് ദൃശ്യകലാകാരനായ ജോനാസിന്റെ സൃഷ്ടികളുടെ കേന്ദ്ര പ്രമേയം. ജനാധിപത്യത്തിൻറെ നാലാം തൂണായാണ് ഇദ്ദേഹം കലകളെ കാണുന്നത്. മുപ്പത്തിയൊന്നുകാരനായ ഈ ആക്ടിവിസ്റ്റ് - ആർട്ടിസ്റ്റ്, ന്യൂ വേൾഡ് സമ്മിറ്റ് ഇൻഷ്യേറ്റീവിന്റെ സ്ഥാപകനാണ്.

ജീവിതരേഖ

തിരുത്തുക

നെതർലാൻഡ്സിൽ 1981ലാണ് ജോനാസ് സ്റ്റാളിൻറെ ജനനം. സ്മാരകങ്ങളെ സംബന്ധിച്ച കലയിൽ നെതർലാൻഡ്സിലും അമേരിക്കയിലുമായി  പഠനം. ലെയ്ഡൻ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയാണു ജോനാസ്.

പൊതു ഇടങ്ങളിലുള്ള കലയുടെ ഇടപെടലുമായിട്ടാണു ജോനാസ് ശ്രദ്ധേയനാകുന്നത്. വലതുപക്ഷ രാഷ്ട്രീയക്കാരനായ ഗീർത്ത് വിൽഡറിനെ കഥാപാത്രമാക്കി ചെയ്ത ‘ദ് ഗീർത്ത് വിൽഡേഴ്സ് വർക്സ് എന്ന ശിൽപ പരമ്പരയുടെ പേരിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ലോകത്തെക്കുറിച്ചുള്ള വ്യക്തിയുടെ വികലമായ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്ന അസ്തിത്വമുള്ള കല സൃഷ്ടിക്കലാണു ജോനാസിൻറെ ലക്ഷ്യം. ക്ലോസ്ഡ് ആർക്കിടെക്ചർ എന്ന ഇദ്ദേഹത്തിന്റെ സൃഷ്ടി ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രദർശനങ്ങൾ

തിരുത്തുക
  • ബർലിൻ ബിനാലെ
  • പാരീസിലെ കാഡിസ്റ്റ് ആർട് എംപോറിയം
  • ലണ്ടനിലെ ഡേവിഡ് ആർട് ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ പ്രദർശനം നടത്തിയിട്ടുണ്ട്.

*കൊച്ചി-മുസിരിസ് ബിനാലെയിൽ

തിരുത്തുക
പ്രമാണം:New world summit.JPG
കൊച്ചി-മുസിരിസ് ബിനാലെയിലെ ജോയുടെ ഇൻസ്റ്റളേഷനെ സംബന്ധിക്കുന്ന വിശദീകരണം

ജൊനാതൻ സ്റ്റാൾ കൊച്ചി-മുസിരിസ് ബിനാലെയിൽ ന്യൂ വേൾഡ് സമ്മിറ്റ് എന്ന രാഷ്ട്രീയ ഇൻസ്റ്റളേഷനാണ് അവതരിപ്പിച്ചത്. വിവിധ രാജ്യങ്ങളിലായി നിരോധിക്കപ്പെട്ട 45 സംഘടനകളുടെ പതാകകളായിരുന്നു ഇൻസ്റ്റളേഷനിലുണ്ടായിരുന്നത്. ഇന്ത്യൻ ഗവൺമെന്റ് നിരോധിച്ച ഉൾഫ, ഇന്ത്യൻ മുജാഹിദ്ദീൻ തുടങ്ങിയ സംഘടനകളുടെ പതാകകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.പോലീസ് ഇടപെട്ട് ഇൻസ്റ്റലേഷന്റെ കുറച്ച് ഭാഗങ്ങൾ ഒഴിവാക്കി, കറുത്ത പെയിന്റടിച്ചു.[1] ഇന്ത്യൻ നിയമത്തിന്റെ പരിധിക്കുള്ളിലാണ് തന്റെ കലാസൃഷ്ടി എന്ന് ജൊനാഥൻ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഇന്ത്യൻ ഭരണകൂടം നിരോധിച്ച രാഷ്ട്രീയ പ്രവർത്തനത്തെ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു ജൊനാഥന്റെ വാദം. ഈ സംഘടനകളുടെ പ്രവർത്തനത്തെ താൻ ന്യായീകരിക്കുകയോ ഈ സംഘടനകളെ പ്രതിനിധീകരിക്കുകയോ ചെയ്യുന്നില്ലെന്നും ജൊ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും സംഘടനകളുടെ പതാക കാണിക്കുകയല്ല പതാകകളുടെ ഒരവ്യക്ത കൊളാഷ് നിർമ്മിക്കുകയായിരുന്നു താനെന്ന് ജൊ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂ വേൾഡ് സമ്മിറ്റ് ഇൻഷ്യേറ്റീവിന്റെ കഴിഞ്ഞ രണ്ടു സമ്മിറ്റുകളിലും നിരോധിത സംഘടകളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. 2012 മേയിൽ ബെർലിനിൽ നടന്ന ആദ്യ സമ്മിറ്റിൽ നിരോധിക്കപ്പെട്ട നാല് സംഘടനകളുടെ പ്രതിനിധികളും അവരുടെ വക്കീലന്മാരും പങ്കെടുത്തിരുന്നു. മൂന്നാമത്തെ സമ്മിറ്റാണ് കൊച്ചി-മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് ഈ മാർച്ചിൽ കൊച്ചിയിൽ നടക്കാനിരുന്നത്.[2]

  1. "ബിനാലെയിലെ വിവാദ ഇൻസ്റ്റലേഷൻ നീക്കി". indiavisiontv. Archived from the original on 2013-01-29. Retrieved 8 ജനുവരി 2013.
  2. work cut on police order

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോനാസ്_സ്റ്റാൾ&oldid=3632279" എന്ന താളിൽനിന്ന് ശേഖരിച്ചത്