ജോധൈയ ഭായി
ഭാരതീയയായ ചിത്രകാരിയായിരുന്നു ജോധൈയ ഭായി ബൈഗാ (1938 - 15 ഡിസംബർ 2024). മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ലോർഹ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.[1] നാൽപ്പതാം വയസ്സിൽ ഭർത്താവ് മരിച്ചു, പിന്നീടാണ് പെയിന്റ് ചെയ്യാൻ തുടങ്ങിയത്.[1] പ്രസിദ്ധ ഗോണ്ട് ചിത്രകാരനായിരുന്ന ജംഗർ സിംഗ് ശ്യാമിന്റെ ചിത്രങ്ങളോട് ഇവരുടെ രചനകൾ താരതമ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഹുവ മരം പോലെയുള്ള പ്രാദേശിക ബൈഗ രൂപകങ്ങളിൽ നിന്ന് അവർ പ്രചോദനം ഉൾക്കൊണ്ടിരുന്നു.[2][3] ഇവരുടെചിത്രങ്ങൾ ഭോപ്പാൽ, ഡൽഹി , മിലാൻ, പാരീസ് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2022 ൽ, അവരുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി നാരി ശക്തി പുരസ്‌കാരം ലഭിച്ചു. [4][1][3]തുടർന്ന്, 2023-ൽ ഇന്ത്യാ ഗവൺമെൻ്റ് അവർക്ക് പത്മശ്രീ നൽകി ആദരിച്ചു. [5]
ജോധൈയ ഭായി | |
---|---|
ജനനം | 1937 or 1938 |
മരണം | (വയസ്സ് 86) മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ലോർഹ |
ദേശീയത | ഭാരതീയ |
തൊഴിൽ | ചിത്രകാരി |
രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
2024 ഡിസംബർ 15-ന് 86-ആം വയസ്സിൽ ഉമരിയ ജില്ലയിലെ ലോർഹയിൽ വച്ച് ബൈഗ മരിച്ചു.[6]
References
തിരുത്തുക- ↑ 1.0 1.1 1.2 Staff writer(s) (6 October 2019). "Paintings of 80-year-old Madhya Pradesh woman on exhibit in Italy". Hindustan Times (in ഇംഗ്ലീഷ്). Asian News International. Archived from the original on 15 May 2022. Retrieved 16 May 2022.
- ↑ Staff writer(s) (6 May 2022). "ఏడు పదుల వయసులో పెయింటింగ్ నేర్చుకుని అవార్డులు అందుకుంటున్న బామ్మ". Namasthe Telangana (in തെലുങ്ക്). Archived from the original on 6 May 2022. Retrieved 16 May 2022.
- ↑ 3.0 3.1 Bhuyan, Avantika (2 May 2022). "What makes Jodhaiya Bai such an exciting new talent at 82". Mintlounge (in ഇംഗ്ലീഷ്). Archived from the original on 2 May 2022. Retrieved 16 May 2022.
- ↑ Kainthola, Deepanshu (8 March 2022). "President Presents Nari Shakti Puraskar for the Years 2020, 2021". Tatsat Chronicle Magazine (in ഇംഗ്ലീഷ്). Archived from the original on 9 March 2022. Retrieved 16 May 2022.
- ↑ "Padma Awards 2023 announced". Press Information Buereau. Ministry of Home Affairs, Govt of India. Retrieved 26 January 2023.
- ↑ Padma awardee artist Jodhaiyabai dies at 86 after prolonged illness