ജൈവരസതന്ത്രത്തിലെ പ്രവൃത്തിപഥങ്ങൾ

ജീവൻ എന്ന പ്രതിഭാസം ഈ ഭൂമിയിൽ നിലനിൽക്കുന്നതു് കാർബണികരസതന്ത്രത്തിന്റേയും അതിനോടനുബന്ധിച്ചുള്ള ദ്രവ്യത്തിന്റേയും ഊർജ്ജത്തിന്റേയും രാസകീയവും ഭൗതികീയവുമായ അതിസങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളുടേയും ക്രയവിക്രയങ്ങളിലൂടെയുമാണു്. പണ്ടു കാലത്തു് അമാനുഷികമായി കരുതിയിരുന്ന ഈ വലിയ പ്രഹേളികയുടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന കുരുക്കുകളിൽ പലതും കുറേശ്ശെക്കുറേശ്ശെയായി അഴിച്ചെടുക്കുവാൻ ആധുനികശാസ്ത്രഗവേഷണങ്ങൾക്കു കഴിഞ്ഞിട്ടുണ്ടു്. ഇത്തരം പരസ്പരപ്രവർത്തനങ്ങളുടെ അടിസ്ഥാനഘടങ്ങളെ താരതമ്യേന ലഘുവായ പ്രക്രിയകളായി വേർത്തിരിച്ചുകണ്ടെത്തുന്ന രീതിയാണു് (വിശ്ലേഷണം, അപഗ്രഥനം അഥവാ അനാലിസിസ്) ശാസ്ത്രലോകം ഇക്കാര്യത്തിൽ അവലംബിച്ചിട്ടുള്ളതു്. ഈ ഘട്ടനിബദ്ധമായ(stage-based or phased) പ്രക്രിയകളെ യഥാവസരം ചേർത്തുവെച്ച് കൂടുതൽ കൂടുതൽ വ്യക്തവും സമഗ്രവും (comprehensive)അപേക്ഷാനിരതവും (applied)ആയ ജീവശാസ്ത്രപ്രവർത്തനങ്ങളെ കണ്ടെത്തുന്ന ഗവേഷണരീതിയാണു് സംശ്ലേഷണം, ഉദ്ഗ്രഥനം അഥവാ സിന്തെസിസ്.

ഇത്തരം ഗവേഷണമാർഗ്ഗങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണു് ഓരോ സ്വതന്ത്രപ്രക്രിയയുടേയും വിശദമായ രസതന്ത്രം പഠിച്ചെടുത്ത് അതിനെ ഒരു പ്രവൃത്തിപഥമായി(pathway)മനസ്സിലാക്കുകയും സ്ഥാപിക്കുകയും ചെയ്യുക എന്നതു്. ഇത്തരത്തിലുള്ള പ്രവൃത്തിപഥങ്ങൾ ആവശ്യമുള്ളതുപോലെ ഒന്നിനൊന്നു ചേർത്തുവെച്ചാൽ ഒരു കോശത്തിന്റേയോ കലയുടേയോ അവയവത്തിന്റേയോ മൊത്തം ജീവിയുടെ തന്നെയോ പ്രവർത്തനധർമ്മങ്ങൾ യുക്തിബദ്ധമായി വിശദീകരിക്കാൻ കഴിയും. ആധുനിക ജീവശാസ്ത്രത്തിലേയും ആരോഗ്യ, ജനിതക മേഖലയിലേയും പ്രശസ്തമായ പല കണ്ടുപിടിത്തങ്ങളും യഥാർത്ഥത്തിൽ ഇത്തരം പ്രവൃത്തിപഥങ്ങളുടെ തിരിച്ചറിവുകളാണു്.

പ്രധാനപ്പെട്ട ചില പ്രവൃത്തിപഥങ്ങൾതിരുത്തുക

 1. . പ്രകാശസംശ്ലേഷണം
 2. . മെറ്റാബോളിസം
 3. . ഗ്ലൈക്കോജെനെസിസ്
 4. . ഗ്ലൈക്കോളിസിസ്
 5. . ഗ്ലൈക്കോജെനോളിസിസ്
 6. . ഗ്ലൂക്കോനിയോജെനെസിസ്
 7. . ഫ്രൂക്ടോളിസിസ്
 8. . സിട്രിക് അമ്ല ചക്രം
 9. . കോറി സൈക്കിൾ
 10. . കാൽവിൻ സൈക്കിൾ
 11. . റിവേർസ് ക്രെബ്സ് സൈക്കിൾ
 12. . അലാനിൻ സൈക്കിൾ
 13. . ആൽ‌ഫാ- അമിനോ അഡിപേറ്റ് പാത്‌വേ
 14. . പ്യൂറിൻ അപചയം
 15. . പോളിയോൾ പാത്‌വേ
 16. വുഡ്-ൽഞുങ്ങ്ഡാൾ പാത്‌വേ

മുകളിൽ കാണിച്ചിരിക്കുന്നതു് ആഹാരവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രമാണു്. ശ്വസനം, രക്തചംക്രമണം, ലൈംഗികോത്തേജനവും മൈഥുനവും, ശരീരതാപനിയന്ത്രണം, സ്മൃതി, സുഷുപ്തി, സ്വപ്നം, അസുഖം ഭേദമാകൽ, അണുപ്രതിരോധനം തുടങ്ങി ജീവനുള്ള എല്ലാ വസ്തുക്കളുടേയും എല്ലാ ധർമ്മങ്ങളിലും തിരിച്ചറിയാനാവുന്ന ഒരു പ്രവൃത്തിപഥം കണ്ടെത്താൻ കഴിയും.