ജേക്കബ് പള്ളിപ്പുറത്ത്
കർണ്ണാടകയിലെ കൽഘട്ടഗിയിൽ നിന്നുള്ള ഒരു മുൻ എം.എൽ.എ.യും ക്രൈസ്തവ പുരോഹിതനുമായിരുന്നു ഫാദർ ജേക്കബ് പള്ളിപ്പുറത്ത്. 1983-85 കാലഘട്ടത്തിൽ കൽഘട്ടഗിയിൽ നിന്ന് സ്വതന്തനായി മത്സരിച്ച് വിജയിച്ചാണ് കർണ്ണാടകനിയമസഭയിൽ അംഗമായത്. ഇന്ത്യയിലെ തന്നെ എം.എൽ.എ ആകുന്ന ആദ്യത്തെ ക്രൈസ്തവ പുരോഹിതനാണ് ജേക്കബ് പള്ളിപ്പുറത്ത്[1].
ജീവിത രേഖ
തിരുത്തുകപാലാ സ്വദേശികളായിരുന്ന പള്ളിപ്പുറത്ത് ജോസഫ്, ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനനം. കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ കുടുംബം അഞ്ചൽ മീൻ കുളത്തേക്ക് കുടിയേറിയിരുന്നു. ബെൽഗാം രൂപതയിലെ ധാർവാഡ് തുമരികോപ്പ ഹോളി റോസറി പള്ളി വികാരിയായി 1965 മാർച്ച് 18നു നിയമിതനായ ഇദ്ദേഹം, എം.എൽ.എ. ആയിരുന്ന കാലത്ത് ധനകാര്യ കമ്മീഷൻ ചെയർമാനുമായിരുന്നു. കർണാടക സർവകലാശാല ഓണററി ഡോക്ടറേറ്റ്, കർണാടക സർക്കാർ രാജ്യോത്സവ പുരസ്കാരം (2014) മുതലായവ ലഭിച്ചിട്ടുണ്ട്. 2021 മാർച്ച് 29ന് ഹൃദയാഘതത്തെത്തുടർന്ന് ധാർവാഡ് കാൽഘട്ടഗി ആശുപതിയിൽ വച്ച് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "മുൻ എംഎൽഎ ഫാ. ജേക്കബ് പള്ളിപ്പുറത്ത് അന്തരിച്ചു". Retrieved 2021-03-30.