ജെ.ആർ. ആക്കർലി

(ജെ. ആർ. ആക്കർലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോ റാൻഡോൾഫ്  "J. R." ആക്കർലി (ജീവിതകാലം: 4 നവംബർ 1896  മുതൽ  4 ജൂൺ 1967 വരെ) ഒരു ബ്രിട്ടീഷ് എഴുത്തുകാരനും എഡിറ്ററുമായിരുന്നു. 1927 ൽ ബി.ബി.സ. സ്ഥാപിക്കപ്പെട്ടതിന് ഒരു വർഷത്തിനു ശേഷം അതിൻറെ പ്രതിവാര മാഗസിനായ “ദ ലിസണറിൽ” സാഹിത്യസംബന്ധിയായ എഡിറ്ററായി നിയമിക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്ത് രണ്ടു പതിറ്റാണ്ടിലധികം സേവനം ചെയ്തിരുന്നു. ബ്രിട്ടനിൽ സ്വാധീനം ചെലുത്തിയ പല ഉയർന്നുവരുന്ന എഴുത്തുകാരുടേയും കവികളുടേയും രചനകൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിരുന്നു. 1960 ൽ ആക്കർലിയുടെ നോവലായ “We Think the World of You” പുറത്തു വന്നിരുന്നു. ഇത് അദ്ദേഹം എഴുതിയ ഏക നോവലായിരുന്നു.

J. R. Ackerley
Portrait of J. R. Ackerley by Howard Coster
Portrait of J. R. Ackerley by Howard Coster
ജനനം(1896-11-04)4 നവംബർ 1896
London, England
മരണം4 ജൂൺ 1967(1967-06-04) (പ്രായം 70)
London, England
തൊഴിൽWriter and editor
"https://ml.wikipedia.org/w/index.php?title=ജെ.ആർ._ആക്കർലി&oldid=2520036" എന്ന താളിൽനിന്ന് ശേഖരിച്ചത്