ജെ.കെ. റിതേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവും രാഷ്ട്രീയ പ്രവർത്തകനും ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടിയിലെ അംഗവുമായിരുന്നു ജെ.കെ. റിതേഷ് (5 മാർച്ച് 1971 - 13 ഏപ്രിൽ 2019). [3] പതിനഞ്ചാം ലോകസഭയിൽ തമിഴ്നാട്ടിലെ രാമനാഥപുരം ലോകസഭാമണ്ഡലത്തിനെ പ്രതിനിധീകരിച്ച് ദ്രാവിഡ മുന്നേറ്റ കഴകത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. 2009 - ൽ നടന്ന ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ഓൾ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സത്യമൂർത്തിക്കെതിരെ 294,945 വോട്ടുകൾ നേടിക്കൊണ്ട് 69,215 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിക്കൊണ്ടാണ് റിതേഷ് ലോകസഭാംഗമായത്. 2014 ഏപ്രിൽ 10 - ന് ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിൽ സാധാരണ അംഗമായി അംഗത്വമെടുക്കുകയുണ്ടായി. 2019 ഏപ്രിൽ 13 - ന് ഹൃദയാഘാതം മൂലം റിതേഷ് അന്തരിച്ചു.

ജെ.കെ. റിതേഷ്
ജനനം
മുഗവൈ കുമാർ

(1973-03-05)5 മാർച്ച് 1973
മരണം13 ഏപ്രിൽ 2019(2019-04-13) (പ്രായം 46) [2]
തൊഴിൽചലച്ചിത്ര അഭിനേതാവ്
രാഷ്ട്രീയ പ്രവർത്തകൻ
സജീവ കാലം2007 - 2019
ജീവിതപങ്കാളി(കൾ)ജ്യോതീശ്വരി
(2007 - ഇതുവരെ)[2]
കുട്ടികൾആരിക് റോഷൻ (മകൻ)
മാതാപിതാക്ക(ൾ)കുഴന്തൈവേലു & ജയലക്ഷ്മി[2]

വ്യക്തി ജീവിതം തിരുത്തുക

1971 - ൽ ശ്രീലങ്കയിലെ കാൻഡിയിൽ വച്ചാണ് റിതേഷ് ജനിച്ചത്. തുടർന്ന് 1976 - ൽ കുടുംബസമേതം തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പലായനം ചെയ്യുകയുണ്ടായി. ഇവിടെയാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം ജെ.കെ. റിതേഷ് പൂർത്തിയാക്കിയത്. അച്ഛൻ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന വ്യക്തിയും അമ്മ വീട്ടമ്മയുമായിരുന്നു. ശാന്തി, മണി എന്നിങ്ങനെ രണ്ട് സഹോദരിമാരും റിതേഷിനുണ്ട്. 2007 - ൽ ജ്യോതീശ്വരിയെ വിവാഹം ചെയ്തു. ആരിക് റോഷൻ (2008 - ൽ ജനിച്ചു. ) എന്ന ഒരു മകനും ഈ ദമ്പതികൾക്കുണ്ട്. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കിഴക്കരൈയിലെ മുഹമ്മദ് സതക് പോളിടെക്നിക് കോളേജിൽ നിന്ന് സിവിൽ എൻജിനീയറിംഗിലാണ് റിതേഷ് ഡിപ്ലോമ കരസ്ഥമാക്കിയത്. [2]

2011 നവംബറിൽ അനധികൃതമായി ഭൂമി കൈവശം വച്ച കേസിൽ ജെ.കെ. റിതേഷിനെ അറസ്റ്റ് ചെയ്തിരുന്നു. [4] ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ പൗരന് ഭൂമി വാങ്ങിനൽകാം എന്ന് ഉറപ്പു നൽകി കബളിപ്പിച്ചതിന്റെ പേരിൽ റിതേഷിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. [5]

മരണം തിരുത്തുക

2019 ഏപ്രിൽ 13 - ന് ജെ.കെ. റിതേഷ് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം മൂലം രാമനാഥപുരത്തു വച്ച് അന്തരിച്ചു. തന്റെ 48 - ാം വയസ്സിലായിരുന്നു അന്ത്യം. [6][7]

ചലച്ചിത്ര ജീവിതം തിരുത്തുക

ചിന്നി ജയന്ത് സംവിധാനം ചെയ്ത് 2007 - ൽ പുറത്തിറങ്ങിയ കാനൽ നീർ ആയിരുന്നു റിതേഷിന്റെ ആദ്യ ചലച്ചിത്രം. [8] ഈ ചിത്രം നിർമ്മിക്കാനും റിതേഷ് സഹായിച്ചിരുന്നുവെങ്കിലും ബോക്സ് ഓഫീസിൽ ഒരു വലിയ വിജയമായി മാറാൻ കാനൽ നീറിന് കഴിഞ്ഞില്ല. റിതേഷിന്റെ രണ്ടാമത്തെ ചിത്രമായ നായകൻ ബോക്സ് ഓഫീസിൽ ശരാശരി കളക്ഷൻ നേടുകയുണ്ടായി.

നായകൻ എന്ന ചലച്ചിത്രത്തിന്റെ ശരാശരി പ്രകടനത്തിനു ശേഷം ഏതാനും ചലച്ചിത്രങ്ങൾ കൂടി റിതേഷ് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പുതുമുഖ ചലച്ചിത്രകാരനായ സിദ്ദിഖിനോടൊപ്പം തില്ലു മുള്ള്, ചിന്നി ജയന്തിനോടൊപ്പം ദൈവമകൻ, സ്വയം നിർമ്മിക്കുന്ന ദളപതി എന്നിവയായിരുന്നു ഈ ചിത്രങ്ങൾ. എന്നാൽ 2019 വരെ ഈ ചിത്രങ്ങളിലൊന്നും പൂർത്തിയായിട്ടില്ല. 2019 ആർ.ജെ. ബാലാജി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എൽ.കെ.ജി എന്ന ചലച്ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജെ.കെ. റിതേഷ് അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. [9]

ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2007 കാനൽ നീർ രാജാവേൽ
2008 നായകൻ ഗുരു
2010 പെൺ സിങ്കം
2019 എൽ.കെ.ജി രാമരാജ് പാണ്ഡ്യൻ

അവലംബം തിരുത്തുക

  1. "Entertainment". Archived from the original on 2019-04-13. Retrieved 2019-04-13.
  2. 2.0 2.1 2.2 2.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-06. Retrieved 2019-04-13.
  3. http://jkrithish.com/ Archived 31 May 2008 at the Wayback Machine.
  4. https://economictimes.indiatimes.com/news/politics-and-nation/dmk-mp-jk-ritheesh-kumar-arrested-in-land-grabbing-case/articleshow/10752451.cms
  5. http://www.newindianexpress.com/states/tamil-nadu/2017/apr/05/after-hc-whip-j-k-rithesh-booked-in-cheating-case-1590069.html
  6. https://indianexpress.com/article/entertainment/tamil/actor-politician-jk-rithesh-dies-at-46-5674099/
  7. https://www.ibtimes.co.in/tamil-actor-jk-rithesh-dies-heart-attack-795864
  8. "Movie Review| Kaanal Neer| Actor JK Rithesh| Actress Manisha - Oneindia Entertainment". Archived from the original on 2007-10-19. Retrieved 2019-04-13.
  9. http://www.newindianexpress.com/entertainment/tamil/2019/feb/25/interview--no-harm-in-depicting-bad-politicians-just-dont-spread-misinformation-jk-rithesh-1943232.html
"https://ml.wikipedia.org/w/index.php?title=ജെ.കെ._റിതേഷ്&oldid=3972280" എന്ന താളിൽനിന്ന് ശേഖരിച്ചത്