ജെൻസ് മങ്ക് ദ്വീപ്
കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് ജെൻസ് മങ്ക് ദ്വീപ് (Jens Munk Island). ഇത് ബാഫിൻ ദ്വീപിന്റെ അടുത്തായി സ്ഥിതിചെയ്യുന്നു. 69°39'N 80°04'W സ്ഥിതിചെയ്യുന്ന ഇതിന്റെ വിസ്തീർണ്ണം 920 കി.m2 (9.9×109 sq ft)ആകുന്നു.[1]
Geography | |
---|---|
Location | Foxe Basin |
Coordinates | 69°39′N 80°04′W / 69.650°N 80.067°W |
Archipelago | Canadian Arctic Archipelago |
Area | 920 കി.m2 (360 ച മൈ) |
Administration | |
Demographics | |
Population | Uninhabited |
ഈ ദ്വീപിനു ഡാനിഷ് പര്യവേഷകനായ ജെൻസ് മങ്കിന്റെ സ്മരണാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്. 1619-20 മുതൽ പുതിയ പാതകൾ തേടി നടന്നു. ഈ ദ്വീപിൽ സ്ഥിരമായി ആരും താമസിക്കുന്നില്ല. ചരിത്രപരമായി, ഇത് കപുയിവിക്കിന്റെ സ്ഥലമായിരുന്നു. അവർ ഇവിടെ സ്ഥാപിച്ച വേട്ടയ്ക്കുവേണ്ടിയുള്ള ഒരിടം ഇന്ന് പുരാവസ്തു ഗവേഷകർക്ക് വലിയ അറിവാണുനൽകിയത്.[2] കപുയിവിക് സുപ്രസിദ്ധ ചലച്ചിത്രകാരനായ സക്കറിയാസ് കുനുക്കിന്റെ ജന്മദേശമാണ്. [3]
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
- ↑ Peter N. Peregrine and Melvin Ember, Encyclopedia of Prehistory: Volume 2: Arctic and Subarctic, Volume 6. Springer Science+Business Media, 2001. ISBN 9780306462566. p. 41.
- ↑ "Zacharias Kunuk’s life, from a sod house to the Cannes Film Festival". Toronto Star, April 26, 2015.