ജെസ്സിക്ക ഹാർപ്പർ
ജെസ്സിക്ക ഹാർപ്പർ (ജനനം: ഒക്ടോബർ 10, 1949) ഒരു അമേരിക്കൻ നടിയും, നിർമ്മാതാവും, ഗായികയുമാണ്. 1974 ൽ ബ്രയൻ ഡി പാമയുടെ ഫാൻറം ഓഫ് ദി പാരഡൈസ് എന്ന ചലച്ചിത്രത്തിലെ പ്രധാനവേഷത്തിലൂടെയും 1975 ൽ പുറത്തിറങ്ങിയ ഇൻസെർട്സ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയും അവർ അഭിനയ രംഗത്തു ചുവടുറപ്പിച്ചു. ഡാരിയോ അർഗെണ്ടോയുടെ കൾട്ട് ക്ലാസിക്കൽ ചലച്ചിത്രമായ സസ്പീരിയ (1977)[1] എന്ന ചിത്രത്തില മുഖ്യകഥാപാത്രമായ സൂസി ബന്നിയോണിയന്റെ വേഷം അവതരിപ്പിച്ചതിന്റെ പേരിലാണ് ജെസ്സിക്ക ഹാർപ്പർ കൂടുതലായി അറിയപ്പെടുന്നത്. ഈ ചിത്രത്തിന്റെ 2018 ലെ ലൂക്കാ ഗ്വാഡഗ്നിനോസിന്റെ ഇതേ പേരിലുള്ള പുനർനിർമ്മാണത്തിലും സഹനടിയായി അവർ അഭിനയിച്ചിരുന്നു.[2]
ജെസ്സിക്ക ഹാർപ്പർ | |
---|---|
ജനനം | |
കലാലയം | സാറാ ലോറൻസ് കോളജ് |
തൊഴിൽ | നടി, നിർമ്മാതാവ്, ഗായിക, സാഹിത്യകാരി. |
സജീവ കാലം | 1971-ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2 |
സ്റ്റാർഡസ്റ്റ് മെമ്മറീസ് (1980), ഷോക് ട്രീറ്റ്മെന്റ് (1981), ദി ബ്ലൂ ഇഗ്വാന (1988), സേഫ് (1995), മൈനോറിറ്റി റിപ്പോർട്ട് (2002) എന്നിവയാണ് ജെസ്സിക്ക അഭിനയിച്ച മറ്റു പ്രധാന സിനിമകൾ. അഭിനയത്തിനു പുറമേ, ഹാർപർ കുട്ടികളുടെ സംഗീത, പുസ്തക രചയിതാവുംകൂടിയാണ്.
ജീവിതരേഖ
തിരുത്തുകഇല്ലിനോയിയിലെ ചിക്കാഗോയിൽ ഒരു സാഹിത്യകാരിയായ എലീനർ (മുമ്പ്, എമെരി), ന്യൂയോർക്കിലെ നീധാം ഹാർപ്പർ വേൾഡ്‍വൈഡ് അഡ്വർടൈസിംഗ് ഏജൻസിയുടെ മുൻ ചെയർമാനും ചിത്രകാരനുമായ പോൾ ചർച്ച് ഹാർപ്പർ ജൂനിയർ എന്നിവരുടെ പുത്രിയായി ജെസ്സിക്ക ഹാർപ്പർ ജനിച്ചു.[3][4][5] ഇല്ലിനോയിയിലെ വിന്നെറ്റ്കലിൽ നോർത്ത് ഷോർ കൺട്രി ഡേ സ്കൂളിലും ന്യൂയോർക്കിലെ സാറ ലോറൻസ് കോളേജിലുമായി അവർ വിദ്യാഭ്യാസം ചെയ്തു.[6] ഇരട്ട സഹോദരങ്ങളായ വില്യം ഹാർപ്പർ (ഗാനരചയിതാവ്), സാം ഹാർപ്പർ (തിരക്കഥാകൃത്തും സംവിധായകനും), ചാൾസ് ഹാർപർ എന്നിങ്ങനെ മൂന്നു സഹോദരന്മാരും ലിൻഡ്സേ ഹാർപ്പർ ഡൂപോണ്ട്,[7] ഡയാന ഹാർപർ എന്നിങ്ങനെ രണ്ടു സഹോദരിമാരുമാരുമാണ് അവർക്കുള്ളത്.
അഭിനയരംഗം
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1972-1974 | 'രാമ്യൂസ് നെഫ്യൂ' - ഡൈഡെറട്ട് (താങ്ക്സ് ടു ഡെന്നിസ് യംഗ്) - വിൽമ ഷോൻ | പേരില്ലാത്ത കഥാപാത്രം | പരീക്ഷണ ചിത്രം |
1973 | ദ ഗാർഡൻ പാർട്ടി | പെഗ്ഗി | ഹ്രസ്വ ചിത്രം |
1974 | ഫാന്റം ഓഫ് പാരഡൈസ് | ഫിനിക്സ് | |
1975 | ഇൻസെർട്സ് | കാത്തി കേക്ക് | |
1975 | ലവ് ആന്റ് ഡെത്ത് | നടാഷ | |
1977 | സസ്പിരിയ | സൂസി ബാന്നിയൻ | |
1979 | ദ എവിക്ടേർസ് | റൂത്ത് വാറ്റ്കിൻസ് | |
1980 | സ്റ്റാർഡസ്റ്റ് മെമ്മറീസ് | ഡെയ്സി | |
1981 | ഷോക്ക് ട്രീറ്റ്മെന്റ് | ജാനറ്റ് മജോർസ് | |
1981 | പെന്നീസ് ഫ്രം ഹെവൻ | ജോവാൻ | |
1982 | മൈ ഫേവറിറ്റ് ഈയർ | K.C. ഡൌണിംഗ് | |
1986 | ദ ഇമേജ് മേക്കർ | സിന്തിയ | |
1988 | ദ ബ്ലൂ ഇഗ്വാനാ | കോറ | |
1989 | ബിഗ് മാൻ ഓൺ കാമ്പസ് | ഡോ. ഫിസ്ക് | |
1989 | ഈറ്റ് എ ബൌൾ ഓഫ് ടീ | അമേരിക്കൻ അഭിസാരിക | അപ്രധാനം |
1993 | മി. വണ്ടർഫുൾ | ഫണ്ണി ഫേസ് | |
1995 | സേഫ് | ജോയ്സ് | |
1996 | ബോയ്സ് | മിസിസ്. ജോൺ ബേക്കർ | |
2002 | മൈനോറിറ്റി റിപ്പോർട്ട് | ആൻ ലിവ്ലി | |
2018 | സസ്പിരിയ | ആൻകെ | [8] |
ടെലിവിഷൻ
തിരുത്തുകവർഷം | ഷോയുടെ പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1971 | NBC ചിൽഡ്രൺസ് തീയേറ്റർ | എലിസബത്ത് ടെയ്ലർ | എപ്പിസോഡ്: "Super Plastic Elastic Goggles"[9] |
1977 | ഹവായി ഫൈവ്-O | സണ്ണി മാൻഡൽ | എപ്പിസോഡ്: "See How She Runs" |
1977 | ആസ്പൻ | കിറ്റ് കെൻഡ്രിക് | മിനി പരമ്പര |
1978 | ലിറ്റിൽ വിമൻ | ജോ മാർച്ച് | ടെലിവിഷൻ സിനിമ |
1979 | സ്റ്റഡ്സ് ലോനിഗൻ | ലോററ്റ് ലോനിഗൻ | മിനി പരമ്പര |
1985 | വെൻ ഡ്രീംസ് കം ട്രൂ | ആനി | ടെലിവിഷൻ സിനിമ |
1985 | ടെയിൽസ് ഫ്രം ദ ഡാർക്സൈഡ് | പ്രുഡൻസ് | എപ്പിസോഡ്: "The Tear Collector" |
1986 | ദ ഈക്വലൈസർ | കെയ്റ്റ് പാർണൽ | എപ്പിസോഡ്: "Nocturne" |
1986 | മൂൺലൈറ്റിംഗ് | ജാനൈൻ ഡാൽട്ടൻ | എപ്പിസോഡ്:"All Creatures Great...and Not So Great" |
1987 | വൺസ് എഗേൻ | കാരീ | ടെലിവിഷൻ സിനിമ |
1987 | സ്റ്റാർമാൻ | ഷാർലറ്റ് | എപ്പിസോഡ്:"The System" |
1987 | ട്രൈയിംഗ് ടൈംസ് | സിഡ്നി | എപ്പിസോഡ്: "Bedtime Story" |
1988–90 | ഇറ്റ്സ് ഗാരി ഷാന്റ്ലിംഗ്സ് ഷോ | ഫോബ് ബാസ് | 19 എപ്പിസോഡുകൾ |
1990 | ടെയിൽസ് ഫ്രം ദ ക്രിപ്റ്റ് | മേരി | എപ്പിസോഡ്: "My Brother's Keeper" |
1996 | ദ സ്റ്റോറി ഫസ്റ്റ്: ബിഹൈൻഡ് അനാബോംബർ | ലിണ്ട | ടെലിവിഷൻ സിനിമ |
1997 | ഓൺ ദ എഡ്ജ് ഓഫ് ഇന്നസൻസ് | ആലിസ് വാക്കർ | ടെലിവിഷൻ സിനിമ |
1998 | അല്ലി മക്ബീൽ | സിസ്റ്റർ ഹെലൻ | എപ്പിസോഡ്: "Words Without Love" |
1999 | 7ത് ഹെവൻ | നോർമ മൂൺ | എപ്പിസോഡ്: "Paranoia" |
2005 | ക്രോസിംഗ് ജോർദാൻ | ഡോറിസ് മീസ്നർ | എപ്പിസോഡ്: "Forget Me Not" |
2015 | പ്രൂഫ് | വിർജീനിയ ടെയ്ലർ | എപ്പിസോഡ്: "St. Luke's" |
അവലംബം
തിരുത്തുക- ↑ Brown, Nic. "An Interview with Jessica Harper". Rogue Cinema. Archived from the original on 2018-02-26. Retrieved April 28, 2015.
- ↑ Klein, Brennan (October 31, 2016). "Jessica Harper to Return for Suspiria Remake". JoBlo.com. Retrieved December 27, 2016.
- ↑ Jessica Harper Biography
- ↑ "Jessica Harper, Actress, Marries T. E. Rothman". The New York Times. March 12, 1989. Retrieved December 30, 2017.
- ↑ "The Blue Book: Leaders of the English-Speaking World"
- ↑ Jessica Harper Biography at Yahoo! Movies
- ↑ "Jessica Harper, Actress, Marries T. E. Rothman". The New York Times. March 12, 1989. Retrieved December 30, 2017.
- ↑ Klein, Brennan (October 31, 2016). "Jessica Harper to Return for Suspiria Remake". JoBlo.com. Retrieved December 27, 2016.
- ↑ "Super Plastic Elastic Goggles". PaleyCenter.org. The Paley Center for Media. Retrieved November 13, 2016. Air date was January 30, 1971.