ജെറ്റ് പ്രവാഹം
ചില ഗ്രഹങ്ങളിലെ അന്തരീക്ഷത്തിൽ രൂപപ്പെടുന്ന കാറ്റിന്റെ വേഗത്തിലുള്ള സഞ്ചാരമാണ് ജെറ്റ് പ്രവാഹം എന്ന പേരിൽ അറിയപ്പെടുന്നത്. ജെറ്റ് പ്രവാഹങ്ങൾ പൊതുവെ നേർത്ത പ്രവാഹങ്ങൾ ആയി അന്തരീക്ഷത്തിന്റെ ട്രൊപൊപൗസ്(ട്രൊപൊസ്ഫിയരിനും സ്ട്രാടൊസ്ഫിയറിനും ഇടയിൽ) പാളിയിൽ ആണു കണ്ടു വരാറു. ഭൂമിയുടെ കറക്കവും സൂര്യപ്രകാശം കൊണ്ടുള്ള അന്തരീക്ഷതാപനവും ആണ് ജെറ്റ് സ്ട്രീമുകല്ക്ക് പിന്നിലുള്ള പ്രധാന കാരണം.