ഒരു അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ജെറോം സെയ്മോർ ബ്രൂണർ ( Jerome Seymour Bruner ) (ജനനം: ഒക്ടോബർ 1, 1915). അദ്ദേഹം മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

ജെറോം ബ്രൂണർ
ജനനം (1915-10-01) ഒക്ടോബർ 1, 1915  (108 വയസ്സ്)
ന്യൂയോർക്ക്
ദേശീയതഅമേരിക്കൻ
അറിയപ്പെടുന്നത്cognitive psychology
educational psychology
Coining the term "scaffolding"
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംമനഃശാസ്ത്രം

സാമൂഹ്യജ്ഞാതൃവാദി തിരുത്തുക

ജ്ഞാതൃവാദത്തിന്റെ പ്രമുഖ വക്താക്കളിൽ ഒരാളാണ് ഇദ്ദേഹം. പിന്നീട് വിഗോട്സ്കിയുടെ ആശയങ്ങളുമായുണ്ടായ പരിചയം ബ്രൂണറെ ഒരു സാമൂഹ്യജ്ഞാതൃവാദിയാക്കി മാറ്റി. 1962 ൽ വിഗോട്സ്കിയുടെ 'ചിന്തയും ഭാഷയും' എന്ന കൃതിയുടെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അതിന് അവതാരിക എഴുതിയത് ബ്രൂണർ ആയിരുന്നു.

ആശയാധാനമാതൃക തിരുത്തുക

എങ്ങനെയാണ് പഠനത്തിന്റെ ഫലമായി ആശയരൂപീകരണം നടക്കുന്നത് എന്നത് മന:ശാസ്ത്രത്തിലെ പ്രധാനപ്പെട്ട അന്വേഷണവിഷയമാണ്. ഇക്കാര്യത്തിൽ ബ്രൂണർ നൽകിയ വിശദീകരണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വിശദീകരണം ആശയാധാനമാതൃക എന്നറിയപ്പെടുന്നു.

ചാക്രികാരോഹണരീതി തിരുത്തുക

ചാക്രികാരോഹണരീതിയിലുള്ള പാഠ്യപദ്ധതിയെ കുറിച്ച് ബ്രൂണർ അവതരിപ്പിച്ച ആശയങ്ങൾ പാഠ്യപദ്ധതി നിർമ്മാണത്തിൽ ലോകമാകെ ഇന്നും വലിയ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.

കൃതികൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെറോം_എസ്._ബ്രൂണർ&oldid=3632178" എന്ന താളിൽനിന്ന് ശേഖരിച്ചത്