ജെറാൾഡിൻ ബോണ്ണർ

അമേരിക്കന്‍ എഴുത്തുകാരന്‍

ജെറാൾഡിൻ ബോണ്ണർ (ജീവിതകാലം : 1870 മുതൽ 1930 വരെ) ന്യൂയോർക്കിലെ സ്റ്റാറ്റൻ ദ്വീപിൽ ജനിച്ച ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു. അവരുടെ പിതാവ് ജോൺ ബോണ്ണർ ഒരു പത്രപ്രവർത്തകനും ചരിത്ര രചയിതാവുമായിരുന്നു.[1]  ഒരു കുട്ടിയായിരുന്ന കാലത്ത് ജെറാൾഡിൻ ബോണ്ണറുടെ കുടുംബം കൊളറാഡോയിലേയ്ക്കു നീങ്ങുകയും അവിടെ ഖനന ക്യാമ്പുകൾക്കടുത്ത് താമസം തുടങ്ങുകയും ചെയ്തിരുന്നു. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലേയക്കു നീങ്ങിയതിനു ശേഷം 1887 ൽ "ദ അർഗോനോട്ട്" എന്ന പത്രസ്ഥാപനത്തിൽ ജോലി ചെയ്യുകയും അക്കാലത്ത് "ഹാർഡ് പാൻ" (1900) എന്ന പേരിൽ നോവൽ എഴുതുകയും ചെയ്തിരുന്നു. ഇക്കാലത്ത് ഹാർഡ് പാൻ എന്ന തൂലികാ നാമത്തിലായിരുന്നു എഴുതിയിരുന്നത്. അവരുടെ ചെറുകഥകൾ, കോളിയേർസ് വീക്കിലി, ഹാർപേർസ് വീക്കിലി, ഹാർപേർസ് മന്ത്‍ലി, ലിപ്പിൻകോട്ട്‍സ് എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തു വന്നിരുന്നു.

Portrait of Geraldine Bonner

രചനകൾ തിരുത്തുക

  • Tomorrow's Tangle, (1902)
  • The Pioneer, (1905)
  • The Castlecourt Diamond Case, (1906)
  • The Book of Evelyn, (1913)
  • The Girl at Central, (1914)
  • The Black Eagle Mystery, (1916)
  • Treasure and Trouble Therewith, (1917)
  • Miss Maitland, Private Secretary, (1919)

Along with Elmer Blaney Harris, she wrote the play Sham in 1908. Along with Harry Hutcheson Boyd, she wrote the play Sauce for the Goose in 1909.

അവലംബം. തിരുത്തുക

  1. "San Francisco Call, Volume 85, Number 157, 6 May 1899".
"https://ml.wikipedia.org/w/index.php?title=ജെറാൾഡിൻ_ബോണ്ണർ&oldid=3612545" എന്ന താളിൽനിന്ന് ശേഖരിച്ചത്