ജെയ്ൻ വിതേഴ്സ്
ജെയ്ൻ വിതേഴ്സ് (ഏപ്രിൽ 12, 1926 - ഓഗസ്റ്റ് 7, 2021) ഒരു അമേരിക്കൻ നടിയും കുട്ടികളുടെ റേഡിയോ ഷോ അവതാരകയുമായിരുന്നു. 1930 കളിലും 1940 കളുടെ തുടക്കത്തിലും ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ബാലതാരങ്ങളിൽ ഒരാളായി മാറിയ അവരുടെ സിനിമകൾ 1937 ലും 1938 ലും ബോക്‌സ് ഓഫീസ് ഗ്രോസിന്റെ ആദ്യ പത്ത് പട്ടികയിൽ ഇടം നേടിയിരുന്നു. മൂന്നാം വയസ്സിൽ വിനോദ രംഗവുമായി ബന്ധപ്പെട്ട് ജീവിതം ആരംഭിച്ച അവർ റേഡിയോയുടെ സുവർണ്ണ കാലഘട്ടത്തിൽ സ്വന്തം നഗരമായ ജോർജിയയിലെ അറ്റ്ലാന്റയിൽ സ്വന്തമായി കുട്ടികളുടെ റേഡിയോ പ്രോഗ്രാം ഹോസ്റ്റ് ചെയ്തിരുന്നു. 1932-ൽ മാതാവിനോടൊപ്പം ഹോളിവുഡിലേക്ക് താമസം മാറിയ അവർ, അവിടെ പല സിനിമകളിലും ഒരു എക്ട്രാ നടിയായി പ്രത്യക്ഷപ്പെടുകയും 1934-ൽ പുറത്തിറങ്ങിയ ബ്രൈറ്റ് ഐസ് എന്ന സിനിമയിൽ ഷേർലി ടെമ്പിളിനോടൊപ്പം തന്റെ മികച്ച വേഷം അവതരിപ്പിക്കുകയും ചെയ്തു. 1947-ൽ 21-ാം വയസ്സിൽ വിരമിക്കുന്നതിനുമുമ്പ് അവർ 38 സിനിമകൾ ചെയ്തിട്ടുണ്ട്.[1] 1950-കളിൽ ഒരു സ്വഭാവ നടിയായി സിനിമയിലേക്കും ടെലിവിഷനിലേക്കും അവർ മടങ്ങിയെത്തി. 1963 മുതൽ 1974 വരെ, കോമറ്റ് ക്ലെൻസർ എന്ന അമേരിക്കൻ ബ്രാൻറിനുവേണ്ടിയുള്ള ടെലിവിഷൻ പരസ്യങ്ങളുടെ ഒരു പരമ്പരയിൽ ജോസഫൈൻ ദി പ്ലംബർ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. 1990 കളിലും 2000 കളുടെ തുടക്കത്തിലും അവർ ഡിസ്നി ആനിമേറ്റഡ് സിനിമകൾക്ക് ശബ്ദം നൽകി.
ജെയ്ൻ വിതേഴ്സ് | |
---|---|
ജനനം | ഏപ്രിൽ 12, 1926 അറ്റ്ലാന്റ, ജോർജിയ, യു.എസ്. |
മരണം | ഓഗസ്റ്റ് 7, 2021 ബർബാങ്ക്, കാലിഫോർണിയ, യു.എസ്. | (പ്രായം 95)
തൊഴിൽ |
|
സജീവ കാലം | 1929–2002 |
ജീവിതപങ്കാളി(കൾ) | വില്യം പി. മോസ് ജൂനിയർ.
(m. 1947; div. 1954)കെന്നത്ത് എറെയർ
(m. 1955; died 1968) |
കുട്ടികൾ | 5 |
പുരസ്കാരങ്ങൾ | Young Artist Former Child Star Lifetime Achievement Award |
അവലംബം
തിരുത്തുക- ↑ Brehe, S.K. (February 12, 2019). "Jane Withers (b. 1926)". New Georgia Encyclopedia. Retrieved August 15, 2020.