ജെയ്ൻ ഫ്രാൻസെസ്കാ ആഗ്നസ്, ലേഡി വൈൽഡ് (മുമ്പ്, എൽജി; ജീവിതകാലം: 27 ഡിസംബർ 1821 - 3 ഫെബ്രുവരി 1896)[1] "സ്പെറാൻസ"[2] എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരു ഐറിഷ് കവയിത്രിയും ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണക്കാരിയുമായിരുന്നു. ലേഡി വൈൽഡിന് ഐറിഷ് നാടോടിക്കഥകളിൽ പ്രത്യേക താത്പര്യമുണ്ടായിരുന്നത് അത് ശേഖരിക്കുന്നതിന് സഹായകമായിരുന്നു.[3]

Jane Wilde
ജനനം
Jane Francesca Agnes Elgee

(1821-12-27)27 ഡിസംബർ 1821
Wexford, Ireland
മരണം3 ഫെബ്രുവരി 1896(1896-02-03) (പ്രായം 74)
Chelsea, London, England
മറ്റ് പേരുകൾLady Wilde
തൊഴിൽPoet, writer
ജീവിതപങ്കാളി(കൾ)Sir William Wilde
കുട്ടികൾOscar Wilde
Willie Wilde

1851 നവംബർ 12 ന് ഡബ്ലിനിലെ[4] സെന്റ് പീറ്റേഴ്സ് പള്ളിയിൽ വച്ച് നേത്ര, കർണ്ണ ശസ്ത്രക്രിയാ വിദഗ്ദ്ധയായ സർ വില്യം വൈൽഡിനെ വിവാഹം കഴിച്ച ദമ്പതിമാർക്ക് വില്യം ചാൾസ് കിംഗ്സ്ബറി വൈൽഡ് (1852–1899), ഓസ്കാർ ഫിംഗൽ ഓ ഫ്ലഹെർട്ടി വിൽസ് വൈൽഡ് (1854– 1900), ഐസോല ഫ്രാൻസെസ്കാ എമിലി വൈൽഡ് (1857–1867) എന്നിങ്ങനെ അവർക്ക് മൂന്ന് മക്കളുണ്ടായിരുന്നു. അവരുടെ മൂത്തപുത്രൻ വില്യം വൈൽഡ് ഒരു പത്രപ്രവർത്തകനും കവിയും ആയപ്പോൾ, ഇളയ മകൻ ഓസ്കാർ വൈൽഡ് സമർത്ഥനും പ്രശസ്തനുമായ എഴുത്തുകാരിയായിത്തീരുകയും മകൾ ഐസോല വൈൽഡ് കുട്ടിക്കാലത്തുതന്നെ മരിക്കുകയും ചെയ്തു.

ജീവിതരേഖ

തിരുത്തുക

ഒരു വെക്സ്ഫോർഡ് നിയമജ്ഞനായിരുന്ന ചാൾസ് എൽഗിയുടെയും (1783–1824) പത്നി സാറായുടെയും (മുമ്പ്, കിംഗ്സ്ബറി, മരണം 1851) നാല് കുട്ടികളിൽ അവസാനത്തെയാളായിരുന്നു ജെയ്ൻ. പതിനെട്ടാം നൂറ്റാണ്ടിൽ വെക്സ്ഫോർഡിലെത്തിയ ഒരു ഇറ്റാലിയൻ വംശജനായിരുന്ന അവരുടെ മുതുമുത്തച്ഛൻ.[5] ചാൾസ് മാറ്റുറിന്റെ മരുമകളായിരുന്ന ലേഡി വൈൽഡ് 1840 കളിലെ യംഗ് അയർലൻഡ് പ്രസ്ഥാനത്തിന് വേണ്ടി എഴുതുകയും സ്പെറൻസ എന്ന തൂലികാനാമത്തിൽ ദി നേഷനിൽ കവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കൃതികളിൽ ഐറിഷ് അനുകൂല സ്വാതന്ത്ര്യവാദവും ബ്രിട്ടീഷ് വിരുദ്ധ രചനകളും ഉൾപ്പെടുന്ന അവർ ചിലപ്പോഴൊക്കെ "സ്പെറൻസ ഓഫ് ദി നേഷൻ" എന്നും വിളിക്കപ്പെട്ടു. അയർലണ്ടിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ട് "സ്‌പെറാൻസ" കമന്ററി എഴുതിയപ്പോൾ ചാൾസ് ഗവാൻ ഡഫി ദ നേഷന്റെ ർ പത്രാധിപരായിരുന്നു. ഡബ്ലിൻ കാസിലിലെ അധികാരികൾ പത്രം അടച്ചുപൂട്ടുകയും പത്രാധിപരെ കോടതിയിലെത്തിക്കുകയും ചെയ്തു. കുറ്റകരമായ ലേഖനം എഴുതിയതാരെന്ന് വെളിപ്പെടുത്താൻ‌ ഡഫി വിസമ്മതിച്ചു. "സ്‌പെറൻസ" കോടതിയിൽ എഴുന്നേറ്റ് ലേഖനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ കുറ്റസമ്മതം അധികൃതർ അവഗണിച്ചു. എന്തായാലും അധികാരികൾ പത്രം സ്ഥിരമായി അടച്ചുപൂട്ടി


  1. Marhorie Howes, "Lady Wilde and the Emergence of Irish Cultural Nationalism," in Ideology and Ireland in the Nineteenth Century, ed. Foley and Ryder, Dublin: Four Courts Press, 1998.
  2. "Speranza (Jane Francesca Wilde)", Irish Writers Online.
  3. Robeto Rosaspini Reynolds, Cuentos de hadas irlandeses.
  4. [1] The church no longer exists.
  5. Hesketh Pearson, The Life of Oscar Wilde, reprinted by Penguin Books, 1985. p. 18.
"https://ml.wikipedia.org/w/index.php?title=ജെയിൻ_വൈൽഡ്&oldid=3288803" എന്ന താളിൽനിന്ന് ശേഖരിച്ചത്