ഓസ്ട്രേലിയൻ പാരാലിമ്പിക് സൈക്ലിസ്റ്റാണ് ജെയിം റിച്ചാർഡ്സൺ (നീ. പാരീസ്), 1989 ഏപ്രിൽ 27 ന് ജനിച്ചത്. [1].സിഡ്നി നഗരപ്രാന്തമായ ബ്ലാക്ക് ടൗണിൽ[1] സെറിബെല്ലർ അറ്റാക്സിയയുമായാണ് അവർ ജനിച്ചത്.[2]സിൽവർ മെഡൽ ജേതാവായ ക്ലെയർ മക്ലീനുമായുള്ള ഏഥൻസ് പാരാലിമ്പിക് അഭിമുഖം കണ്ടതിന് ശേഷം 2004 ഒക്ടോബറിൽ അവർ സൈക്ലിംഗ് ആരംഭിച്ചു. ഓസ്‌ട്രേലിയയ്ക്ക് കൂടുതൽ വനിതാ പാരാ സൈക്ലിസ്റ്റുകൾ ആവശ്യമാണെന്ന് ക്ലെയർ അഭിമുഖത്തിൽ പറയുകയുണ്ടായി. അക്കാലത്ത് ജയ്‌മെ ഒരു നീന്തൽ പരിശീലകയായിരുന്നു. സ്കൂളിൽ നിന്ന് സിഎച്ച്എസ് ലെവലിലേക്കും സ്കൂളിൽ നിന്ന് ദേശീയ തലത്തിലേക്കും മത്സരിച്ചതിനാൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. [1]

Jayme Richardson
2012 Australian Paralympic Team portrait of Jayme Richardson
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Jayme Richardson
ദേശീയത ഓസ്ട്രേലിയ
ജനനം (1989-04-27) 27 ഏപ്രിൽ 1989  (35 വയസ്സ്)
Blacktown, New South Wales
Sport

2008-ലെ ബീജിംഗ് ഗെയിംസിൽ വനിതകളുടെ 500 മീറ്റർ ടൈം ട്രയൽ എൽസി 3-4 / സിപി 3 ഇനത്തിൽ വെങ്കല മെഡൽ നേടി.[3]2012-ലെ ലണ്ടൻ പാരാലിമ്പിക്‌സിൽ 500 മീറ്റർ ടൈം ട്രയൽ C1–3 യിൽ വെങ്കല മെഡൽ നേടി. വിമൻസ് റോഡ് റേസ് സി 1–3, വിമൻസ് ടൈം ട്രയൽ സി 1–3, വനിതാ വ്യക്തിഗത പർസ്യൂട്ട് സി 1–3, വനിതകളുടെ 500 മീറ്റർ ടൈം ട്രയൽ സി 1–3 എന്നിവയിലും പങ്കെടുത്തു.[3]

2012-ലെ ലണ്ടൻ പാരാലിമ്പിക്‌സിൽ പാരീസ്

മെക്സിക്കോയിലെ അഗ്വാസ്കാലിയന്റെസിൽ നടന്ന 2014-ലെ യുസിഐ പാരാ സൈക്ലിംഗ് ട്രാക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 3 കിലോമീറ്റർ വ്യക്തിഗത പർസ്യൂട്ട് സി 1, വനിതകളുടെ 500 മീറ്റർ ടൈം ട്രയൽ സി 1 എന്നിവയിൽ സ്വർണം നേടി.[4]സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ നടന്ന 2014-ലെ യുസിഐ പാരാ സൈക്ലിംഗ് റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച റിച്ചാർഡ്സൺ വിമൻസ് ടൈം ട്രയൽ C1 നേടി.[5]

അംഗീകാരം

തിരുത്തുക

2014-ൽ ഓസ്‌ട്രേലിയൻ പാരാലിമ്പിക് കമ്മിറ്റി എലൈറ്റ് പാരാ സൈക്ലിംഗ് വനിതാ അത്‌ലറ്റായി റിച്ചാർഡ്സണെ തിരഞ്ഞെടുത്തു.[6]

  1. 1.0 1.1 1.2 "Jayme Richardson". Cycling Australia. Archived from the original on 24 March 2012. Retrieved 14 June 2012.
  2. "Jayme Paris". Australian Paralympic Committee. Archived from the original on 13 June 2012. Retrieved 14 June 2012.
  3. 3.0 3.1 Jayme Paris's profile on paralympic.org. Retrieved 6 October 2012.
  4. "Australia finishes Para Track Worlds as top nation". Cycling Australia News. 14 April 2014. Archived from the original on 15 April 2014. Retrieved 14 April 2014.
  5. "Eight medals for Australia at Para-cycling Road World Championships". Cycling Australia News. 2 September 2014. Archived from the original on 3 September 2014. Retrieved 2 September 2014.
  6. "Gerro Oppy Glory - Simon Gerrans awarded Sir Hupert Opperman Medal". Cycling Australia News. 21 November 2014. Archived from the original on 2014-11-29. Retrieved 22 November 2014.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിം_റിച്ചാർഡ്സൺ&oldid=3660008" എന്ന താളിൽനിന്ന് ശേഖരിച്ചത്