ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ അത്‌ലറ്റാണ് ജെമിമ മൂർ (ജനനം: 1992 മാർച്ച് 18)[1] പ്രധാനമായും ടി 53-54 4 x 100 മീറ്റർ റിലേ ഇനങ്ങളിൽ മത്സരിക്കുന്നു. 2008-ലെ ബീജിംഗ്, 2016-ലെ റിയോ പാരാലിമ്പിക്‌സ് എന്നിവയിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു.[2]

ജെമിമ മൂർ
2016 ൽ ജെമിമ മൂർ
വ്യക്തിവിവരങ്ങൾ
ജനനം (1992-03-18) 18 മാർച്ച് 1992  (32 വയസ്സ്)
ഗീലോംഗ്
Sport

ആദ്യകാല ജീവിതം

തിരുത്തുക

വിക്ടോറിയയിലെ ഗീലോങ്ങിലാണ് ജെമിമ ജനിച്ചത്.[1] ആറാമത്തെ വയസ്സിൽ, അപൂർവ്വമായ സ്പൈനൽ വൈറസ് മൂലം ശക്തിക്ഷയം സംഭവിക്കുകയും ഇത് അവരുടെ പുറകിൽ താഴ്ഭാഗം ബാധിക്കുകയും കാലുകളുടെ തളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.[1]

അത്‌ലറ്റിക്സ്

തിരുത്തുക

2008-ലെ ചൈനയിലെ ബീജിംഗിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. അവിടെ വനിതാ ടി 53-54 4 x 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടി. ടി 54 അത്‌ലറ്റുകൾക്കായി വ്യക്തിഗത 100 മീറ്ററിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തെത്തിയ അവർ ഫൈനലിലേക്ക് മുന്നേറുന്നതിൽ പരാജയപ്പെട്ടു.[1]

വനിതകളുടെ 4 × 400 മീറ്റർ ടി 53-54 റിലേയിൽ വെള്ളി മെഡൽ നേടിയ മൂർ 2016-ലെ റിയോ പാരാലിമ്പിക്‌സിലും മത്സരിച്ചു. വനിതാ ടി 54 100 മീറ്ററിലും 400 മീറ്ററിലും വനിതകളുടെ 800 മീറ്ററിൽ 10 ഉം സ്ഥാനത്തെത്തി.[3]

ഇംഗ്ലണ്ടിലെ ലണ്ടനിൽ നടന്ന 2017-ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ടി 54, 800 മീറ്റർ ടി 53, 1500 മീറ്റർ ടി 54 ഇനങ്ങളിൽ പത്താം സ്ഥാനത്തെത്തി.[4] മൂന്ന് ഗീലോംഗ് പാരാ അത്‌ലറ്റുകളിൽ ഒരാളായിരുന്നു മൂർ. മാർട്ടിൻ ജാക്സൺ, സാം മക്കിന്റോഷ് എന്നിവരും ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[5]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "Jemima Moore". International Paralympic Committee website. Retrieved 11 August 2013.
  2. "Australian Paralympic Athletics Team announced". Australian Paralympic Committee News, 2 August 2016. Archived from the original on 9 April 2019. Retrieved 2 August 2016.
  3. "Jemima Moore". Rio Paralympics Official site. Archived from the original on 14 November 2016. Retrieved 14 November 2016.
  4. "Jemima Moore". International Paralympic Committee website. Retrieved 25 July 2017.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-04. Retrieved 2020-07-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെമിമ_മൂർ&oldid=3632125" എന്ന താളിൽനിന്ന് ശേഖരിച്ചത്