3200 ഫേത്തോൺ എന്ന പലാഡിയൻ ഛിന്നഗ്രഹം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ഉൽക്കമഴയാണ് ജെമിനിഡ്. എല്ലാ കൊല്ലവും ഡിസംബർ മധ്യത്തോടെയാണ് ഇത് തീക്ഷ്ണതയിലെത്തുക. ജനുവരിയിൽ നടക്കുന്ന ക്വാഡ്രന്റിഡ് ഉൽക്കമഴ പോലെ ഇതും ഒരു ധൂമകേതു മൂലമുണ്ടാകുന്ന ഉൽക്കമഴയല്ലെന്ന പ്രത്യേകതയുണ്ട്. മിഥുനം നക്ഷത്രരാശിയിൽ നിന്നും ഉത്സർജിക്കുന്ന പ്രതീതി ആകാശത്തുണ്ടാക്കുന്നതിനാലാണ് ഈ പേരു ലഭിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജെമിനിഡ്_ഉൽക്കമഴ&oldid=3346034" എന്ന താളിൽനിന്ന് ശേഖരിച്ചത്