ഒരു അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും നിലവിൽ കാൻസാസ് സർ‌വ്വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം പ്രൊഫസ്സറുമാണ്‌ ജെഫ്രി ലാങ്[1] . 1981 ൽ പർഡ്യു സർ‌വ്വകലാശാലയിൽ നിന്ന് പി.എച്ച് .ഡി നേടി. സരിസ്കി സർഫസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌ അദ്ദേഹത്തിന്റെ പി.എച്ച്.ഡി തീസിസ്[2].

ജീവിതരേഖതിരുത്തുക

ഒരു റോമൻ കത്തോലിക്ക കുടുംബത്തിലാണ്‌ ജെഫ്രി ലാങിന്റെ ജനനം. റോമൻ കത്തോലിക്ക സ്കൂളിൽ പഠിച്ചെങ്കിലും പതിനാറാം വയസ്സിൽ തന്നെ നിരീശ്വരചിന്ത അദ്ദേഹത്തെ ആകർഷിച്ചു. 1980 കളുടെ ആദ്യത്തിൽ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഒരു മുസ്ലിമായിരിക്കുമ്പോൾ തനിക്ക് കൂടുതൽ ആത്മനിർ‌വൃതി ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു സൗദി മുസ്ലിം വനിത റഖിയയെയാണ്‌ ലാങ് വിവാഹം ചെയ്തത്. ജമീല,സാറ,ഫാത്തിൻ എന്നീ മൂന്ന് പെണ്മക്കളുണ്ട് ഇവർക്ക്. നിരവധി ലേഖനങ്ങൾ എഴുതീട്ടുള്ള ജെഫ്രി ലാങ് മൂന്ന് ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അമേരിക്കൻ മുസ്ലിംകളിൽ നല്ലപ്രചാരമുണ്ട് ഈ പുസ്തകങ്ങൾക്ക്. മാലഖമാർ പോലും ചോദിക്കുന്നു: അമേരിക്കയിൽ നിന്ന് ഇസ്ലാമിലേക്ക് ഒരു യാത്ര എന്ന ലാങിന്റെ പുസ്തകത്തിൽ, തന്റെ അന്വേഷണത്തിലൂടെ ഇസ്ലാമിൽ നിന്ന് കണ്ടെത്താനായ നിരവധി ഉൾക്കാഴചകളുടെ ചുരുളുകൽ നിവർത്തുന്ന അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു.

അടുത്തകാലത്തായി ലാങ് ഇസ്ലാമിക വൃത്തങ്ങളിൽ കൂടുതൽ ശ്രദ്ധനേടി. ഒരു അമേരിക്കൻ മുസ്ലിം വിദ്ധ്യാഭ്യാസ സംഘടനയായ മെക്ക സെൻ‌ട്രിക്കിന്റെ പ്രചാരം നേടിയ പ്രഭാഷകനാണ്‌ ലാങ്. ജനറേഷൻ ഇസ്ലാം എന്ന വടക്കേ അമേരിക്കൻ സംഘടനയുടെ ഉപദേശകനുംമാണ്‌ ജഫ്രി ലാങ്[3].

ഗ്രന്ഥങ്ങൾതിരുത്തുക

  • സട്രഗ്ലിംഗ് ടു സറണ്ടർ: സം ഇംപ്രഷൻസ് ഓഫ് ആൻ അമേരിക്കൻ കൺ‌വെർട്ട് ടു ഇസ്ലാം
  • ഈവൻ ആൻ‌ജൽസ് ആസ്ക്: എ ജേർണി ടു ഇസ്ല്ലാം ഇൻ അമേരിക്ക
  • ലൂസിംഗ് മൈ റിലിജിയൻ:എ കാൾ ഫോർ ഹെല്പ്

മലയാളത്തിൽതിരുത്തുക

"ഈവൻ ആൻ‌ജൽസ് ആസ്ക്: എ ജേർണി ടു ഇസ്ല്ലാം ഇൻ അമേരിക്ക" എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം "മാലഖമാർ പോലും ചോദിക്കുന്നു" "എന്ന പേരിലും "സ്ട്രഗ്ലിം‌ഗ് റ്റു സറണ്ടർ" എന്ന പുസ്തകം "പോരാട്ടവും കീഴടങ്ങലും" എന്ന പേരിലും കോഴിക്കോട്ടെ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  1. [1] University Of Kansas Faculty Page
  2. [2] Jeffrey Lang at the Mathematics Genealogy Project
  3. [3] Jeffrey Lang Profile at Generation Islam

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെഫ്രി_ലാങ്&oldid=2781350" എന്ന താളിൽനിന്ന് ശേഖരിച്ചത്