ജെഫു ജൈലാഫ്
മലയാള കഥാകൃത്തുക്കൾ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്താണ് ജെഫു ജൈലാഫ് [ജനനം : 1979]. പ്രവാസിയായ ഇദ്ദേഹം ദുബൈയിൽ അറബ് മീഡിയ ഗ്രൂപ്പിൽ ഡിസൈനറായി ജോലി നോക്കുന്നു. സ്വദേശം തൃശൂർ ജില്ലയിലെ ചേർപ്പ്. ആനുകാലികങ്ങളിൽ കഥകളും ചെറുകവിതകളും എഴുതുന്നു. യഥാർത്ഥ നാമം ജൈലാഫ് പി.എ.
ജൈലാഫ് പി.എ. | |
---|---|
തൂലികാ നാമം | ജെഫു ജൈലാഫ് |
തൊഴിൽ | കഥാകൃത്ത് |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ |
പങ്കാളി | സജ്ന |
കുട്ടികൾ | നാഫിഹുൽ ഫസ, നാഫിഹുൽ ഫരിഷ്ത, ഫർദാദ് |
കൃതികൾ
തിരുത്തുകചെറുകഥാസമാഹാരം
തിരുത്തുക- വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ[1] [2021] വിരൽവരകൾ, വരിയുടഞ്ഞ ഞാവൽമരങ്ങൾ, വേര് കുരുക്കുന്നിടം, ആദിവൈഗന്ധി, അവിശുദ്ധരേഖകൾ, വയൽദൂരങ്ങൾ, പീലിക എന്നിങ്ങനെ പ്രമേയങ്ങളിൽ വ്യത്യസ്തത നിറഞ്ഞ ഏഴ് ചെറുകഥകളുടെ സമാഹാരം.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചേരുന്നിടം: ജെഫു ജൈലാഫിന്റെ ബ്ലോഗ്
- മനസ്സിലേക്ക് വേരിറങ്ങുന്ന വായനയുടെ വെയിലനുഭവം Archived 2022-08-15 at the Wayback Machine.
- ടൈറ്റിൽ പ്രകാശനം – വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ - മിതുൻ രമേശ്
- ബുക്ക് കവർ പ്രകാശനം – വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ - നൈല ഉഷ
ജെഫു ജൈലാഫ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.