ജെനോവെഫ ഫ്രാഞ്ചീനി
ഇറ്റാലിയൻ-അമേരിക്കൻ ഹെമറ്റോളജിസ്റ്റും റിട്രോവൈറോളജിസ്റ്റുമാണ് ജെനോവേഫ ഫ്രാഞ്ചീനി. ഇംഗ്ലീഷ്:Genoveffa Franchini. നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിൻ ബ്രാഞ്ചിലെ സീനിയർ ഇൻവെസ്റ്റിഗേറ്ററും അനിമൽ മോഡലുകളുടെയും റിട്രോവൈറൽ വാക്‌സിൻ വിഭാഗത്തിന്റെയും തലവയുമാണ്. ഓങ്കോജനുകളെയും ഹ്യൂമൻ റിട്രോ വൈറസുകളെയും കുറിച്ചുള്ള ഗവേഷണത്തിന് ഫ്രാഞ്ചിനി തുടക്കമിട്ടിട്ടുണ്ട്. എച്ച് ഐ വി വാക്സിൻ വികസനത്തെക്കുറിച്ചും രോഗം തടയുന്നതിനുള്ള നൂതന രീതികളെക്കുറിച്ചും അവർ ഗവേഷണം നടത്തുന്നു.
ജെനോവെഫ ഫ്രാഞ്ചീനി | |
---|---|
കലാലയം | University of Modena and Reggio Emilia (MD) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഹെമറ്റോളജി, റെട്രോവൈറോളജി |
സ്ഥാപനങ്ങൾ | National Cancer Institute |
ജീവിതരേഖ
തിരുത്തുകഇറ്റലിയിൽ ജനിച്ച് ജെനോഫെഫ തന്റെ കൗമാരപ്രായത്തിൽ, ഒരു മിഷനറി കന്യാസ്ത്രീയായി സേവന പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചിരുന്നു. പിന്നീട് രോഗികളെ സഹായിക്കാനുള്ള ഉപാധി എന്ന നിലയിൽ ജീവശാസ്ത്രത്തിലേക്കും വൈദ്യശാസ്ത്രത്തിലേക്കും അവരുടെ ശ്രദ്ധ മാറി. [1] അവർ 1977 [2] ൽ മോഡേന സർവകലാശാലയിലും റെജിയോ എമിലിയയിലും വൈദ്യശാസ്ത്രത്തിൽ ഒരു എം.ഡി. പൂർത്തിയാക്കി. 1977 മുതൽ 1979 വരെ ഹെമറ്റോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ അവരുടെ മാതൃസ്ഥാപനത്തിൽ[2] ഒരു പോസ്റ്റ്ഡോക്ടറൽ ഫെലോ ആയിരുന്നു.
ഔദ്യോഗിക ജീവിതം
തിരുത്തുകഫ്രാഞ്ചിനി ഒരു ഹെമറ്റോളജിസ്റ്റും റിട്രോവൈറോളജിസ്റ്റുമാണ്. [3] അവർ 1979-ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (NC) ഒരു റിസർച്ച് ഫെലോ ആയി ജോലി ചെയ്യാൻ തുടങ്ങി. [4] എൻസിഐയുടെ സെൻറർ ഫോർ കാൻസർ റിസർച്ചിലെ വാക്സിൻ ബ്രാഞ്ചിലെ സീനിയർ ഇൻവെസ്റ്റിഗേറ്ററാണ് ഫ്രാഞ്ചിനി. 1997 മുതൽ, ഫ്രാഞ്ചിനി അനിമൽ മോഡലുകളുടെയും റിട്രോവൈറൽ വാക്സിനുകളുടെയും വിഭാഗത്തിന്റെ തലവയാണ്. [3] [5]
റഫറൻസുകൾ
തിരുത്തുക- ↑
{{cite news}}
: Empty citation (help) - ↑ 2.0 2.1 "CV" (PDF). Osservatorio Nazionale sulla Salute della Donna. 2017.
- ↑ 3.0 3.1 "Genoveffa Franchini, M.D." Center for Cancer Research (in ഇംഗ്ലീഷ്). 2014-08-12. Retrieved 2020-04-02.
- ↑
{{cite news}}
: Empty citation (help) - ↑ "CV" (PDF). Osservatorio Nazionale sulla Salute della Donna. 2017.