ജൂലി ഡെൽപി

ഫ്രഞ്ച് ചലചിത്ര നടി

ജൂലി ഡെൽഫി (French: [ʒyli dɛlpi]; ജനനം: 21 ഡിസംബർ1969) ഒരു ഫ്രഞ്ച്-അമേരിക്കൻ നടിയും, സിനിമാ സംവിധായികയും, തിരക്കഥാകൃത്തും, ഗായികയും ഗാനരചയിതാവുമാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ദി ആർട്ട്സിൽ ചലച്ചിത്രനിർമ്മാണ പഠനം നടത്തിയ അവർ യൂറോപ്പ യൂറോപ്പ (1990), വോയേജർ (1991), ത്രീ കളേഴ്സ്: വൈറ്റ് (1993), ബിഫോർ സൺറൈസ് (1995) ആൻ ആമേരിക്കൻ വെയർവുൾഫ് (1997) ബിഫോർ സൺസെറ്റ് (2004) ടു ഡേസ് ഇൻ പാരിസ് (2007) ഫിബോർ മിഡ്നൈറ്റ് (2013) എന്നിവയുൾപ്പെടെ ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയോ രചിക്കുകയോ അല്ലെങ്കിൽ അഭിനയിക്കുകയോ ചെയ്തിട്ടുണ്ട്.

ജൂലി ഡെൽപി
ജനനം (1969-12-21) 21 ഡിസംബർ 1969  (54 വയസ്സ്)
ദേശീയതFrench and American
തൊഴിൽActress
സജീവ കാലം1978–present
പങ്കാളി(കൾ)Marc Streitenfeld (2007–2012)
കുട്ടികൾLeo (b. 2009)

മൂന്നു സീസർ അവാർഡുകളും രണ്ട് ഓൺലൈൻ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി അവാർഡുകളും രണ്ട് അക്കാദമി അവാർഡുകളും അവർക്കു ലഭിച്ചിട്ടുണ്ട്. 1990-ൽ ഐക്യനാടുകളിലേക്ക് ജീവിതം പറിച്ചുനട്ടതിനുശേഷം 2001-മുതൽ അമേരിക്കൻ പൗരയായിത്തീർന്നു.[1][2]

അവലംബം തിരുത്തുക

  1. "Julie Delpy". IMDB. Retrieved October 30, 2011.
  2. "Julie Delpy Biography". The New York Times. Archived from the original on 2008-01-29. Retrieved October 30, 2011.
"https://ml.wikipedia.org/w/index.php?title=ജൂലി_ഡെൽപി&oldid=3653904" എന്ന താളിൽനിന്ന് ശേഖരിച്ചത്