ജൂലി ആഡംസ്

അമേരിക്കന്‍ ചലചിത്ര നടന്‍

ജൂലി ആഡംസ് (ജനനം: ബെറ്റി മെയ് ആഡംസ്, ഒക്ടോബർ 17, 1926) പ്രഥമമായി ടെലിവിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. 1950 കളിൽ ബെൻഡ് ഓഫ് ദി റിവർ, ക്രീച്ചർ ഫ്രം ദ ബ്ലാക്ക് ലഗൂൺ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. അവർ അഭിനയിച്ച ടെലിവിഷൻ പരമ്പരകളിൽ കാപ്പിറ്റോളിലെ പോള ഡെന്നിംഗ്, മർഡർ ഷി റോട്ടിലെ ഈവ് സിംപ്സൺ എന്നീ കഥാപാത്രങ്ങൾ പ്രശസ്തമാണ്.

ജൂലി ആഡംസ്
ആഡംസ് 1953ൽ
ജനനം
ബെറ്റി മേരി ആഡംസ്

(1926-10-17)ഒക്ടോബർ 17, 1926
മരണംഫെബ്രുവരി 3, 2019(2019-02-03) (പ്രായം 92)
അന്ത്യ വിശ്രമംOak Ridge Cemetery, Malvern, Arkansas, U.S.
മറ്റ് പേരുകൾബെറ്റി ആഡംസ്
ജൂലിയ ആഡംസ്
തൊഴിൽActress
സജീവ കാലം1949–2019[1]
ജീവിതപങ്കാളി(കൾ)
(m. 1951; div. 1953)

(m. 1954; div. 1981)
കുട്ടികൾ2
വെബ്സൈറ്റ്julieadams.biz

ആദ്യകാലം

തിരുത്തുക

ബെറ്റി മേയ് ആഡംസ് എന്ന പേരിൽ 1926 ഒക്ടോബർ 17 ന് ഐയവയിലെ വാട്ടർലൂയിലാണ് അവർ ജനിച്ചത്. കുടുംബം അർക്കാൻസാസിലെ ബ്ലിത്‍വില്ലെയിലേയ്ക്കു താമസം മാറിയതോടെ എട്ട് വർഷം ആ പട്ടണത്തിൽ താമസിച്ചു. ഒരു പാർട്ട് ടൈം സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന അവർ ബി-മൂവിസിന്റെ വെസ്റ്റേൺ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. 1946-ൽ, തന്റെ 19-ആമത്തെ വയസ്സിൽ, "മിസ്സ് ലിറ്റിൽ റോക്ക്" എന്ന കിരീടം നേടുകയും തുടർന്ന് തന്റെ അഭിനയജീവിതം തുടരുന്നതിനായി കാലിഫോർണിയയിലെ ഹോളിവുഡിലേക്ക് താമസം മാറുകയും ചെയ്തു.[2]

സിനിമാജീവിതം

തിരുത്തുക

1949 വരെ യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ചിത്രങ്ങളി‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അവർ തന്റെ യഥാർത്ഥ പേരാണ് ഉപയോഗിച്ചിരുന്നത്. അതേ സ്റ്റുഡിയോയിൽ അവർ അക്കാലത്തെ അപ്രശസ്ത താരങ്ങളായിരുന്ന ജെയിംസ് ബെസ്റ്റ്, പൈപ്പർ ലോറി, റോക്ക് ഹഡ്സൺ, ടോണി കർട്ടിസിസ് എന്നിവരെ കണ്ടുമുട്ടി.[3] പിന്നീട് അവൾ "ജൂലിയ" എന്ന പേരിലും പിന്നീട് ഒടുവിൽ "ജൂലി" എന്ന പേരിലും അറിയപ്പെട്ടു. 1954-ൽ അവർ ഈ പേരുമാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി "ജൂലിയ എന്ന പേരു തിരഞ്ഞെടുത്തത് സ്റ്റുഡിയോ ആയിരുന്നു, പക്ഷേ ആ പേരു് സുഖപ്രദമായി എനിക്കു തോന്നിയില്ല. ഞാൻ ജൂലി എന്ന പേര് ഇഷ്ടപ്പെടുകയും, സ്റ്റുഡിയോ ആ മാറ്റം വരുത്താൻ എനിക്ക് അനുവാദം നൽകുകയും ചെയ്തു".[4]

പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ട 1949 ലെ റെഡ്, ഹോട്ട് ആൻഡ് ബ്ലൂ എന്ന ചിത്രമായിരുന്നു അവരുടെ ആദ്യ സിനിമ. ശേഷം ലിപ്പെർട്ടിന്റെ ദ ഡാൾട്ടൺ ഗാംഗ് (1949) എന്ന വെസ്റ്റേൺ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു.

  1. Marble, Steve (February 5, 2019). "Julie Adams, star in 'Creature From the Black Lagoon,' dies at 92". Los Angeles Times.
  2. "Julie Adams Tribute - The Rifleman". Riflemanconnors.com. 1926-10-17. Archived from the original on 2018-11-09. Retrieved 2016-10-13.
  3. "'Julie Adams at 85'". Great Entertainers Archives.com. 2012-04-09. Retrieved October 17, 2015.
  4. Carroll, Harrison (November 18, 1954). "Behind the Scenes in Hollywood". The Lethbridge Herald. p. 3. Retrieved September 9, 2015 – via Newspapers.com.  
"https://ml.wikipedia.org/w/index.php?title=ജൂലി_ആഡംസ്&oldid=4073786" എന്ന താളിൽനിന്ന് ശേഖരിച്ചത്