19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഫ്രോ-അമേരിക്കൻ പ്രസാധകയും മാഗസിൻ എഡിറ്ററുമായിരുന്നു  ജൂലിയ റിങ്വുഡ് കോസ്റ്റൺ (Julia Ringwood Coston).  ആദ്യകാല കറുത്തവർഗ്ഗക്കാരായ വനിതകൾക്കുവേണ്ടിയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊന്നായ റിങ്വുഡ്സ് ആഫ്രോ-അമേരിക്കൻ ജേർണൽ ഓഫ് ഫാഷന്റെ സ്ഥാപകയാണ് ജൂലിയ റിങ്വുഡ് കോസ്റ്റൺ..[1][2][3]

Julia Ringwood Coston

1886ൽ ജൂലിയ റിങ്വുഡ് കോസ്റ്റൺ യേൽ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന വില്ല്യം ഹിലരി കോസ്റ്റണുമായി വിവാഹിതയായി. വില്ല്യം ഹിലരി കോസ്റ്റൺ പിന്നീട് എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. എഴുത്തുകാരനെന്ന നിലയിൽ തന്റെ അനുഭവം അടിസ്ഥാനമാക്കി ജൂലിയയെ പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകകയും വില്ല്യം ഹിലരി ചെയ്യാറുണ്ടായിരുന്നു. [4]

  1. Majors 1893, p. 251.
  2. Appiah & Gates 2005, p. 240.
  3. Heinemann 1996, p. 293.
  4. "Coston, Julia Ringwood (?- ?)". BLACKPAST.ORG. Retrieved 3 മാർച്ച് 2017.


ഗ്രന്ഥസൂചി

തിരുത്തുക