ജൂലിയ ബെർട്രാൻഡ് (ജീവിതകാലം: 1877-1960) ഒരു ഫ്രഞ്ച് അധ്യാപികയും അരാജകവാദിയും സ്ത്രീസമത്വവാദിയുമായിരുന്നു.

ജീവിതരേഖ

തിരുത്തുക

1877 ഫെബ്രുവരി 14-ന് ജെമൈൻഗൗട്ടിൽ ജനിച്ച ജൂലിയ ബെർട്രാൻഡ് 1900-കളുടെ പ്രാരംഭത്തിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടിരുന്നു. ദേശീയ അധ്യാപക സംഘടനയുടെ (Fédération nationale des syndicats d’instituteurs, FNSI)) സ്ഥാപനത്തിൽ അവർ പങ്കെടുത്തു. ഒരു ഹ്രസ്വകാല സോഷ്യലിസ്റ്റ്, ഫെമിനിസ്റ്റ് ജേണലായിരുന്ന La Femme enfranchie, അരാജകവാദ ജേണലായിരുന്ന La Vrille എന്നിവയ്ക്കായി ബെർട്രാൻഡ് രചനകൾ നടത്തിയിരുന്നു. നിരവധി സമാധാനവാദ, ഫെമിനിസ്റ്റ്, അരാജകവാദ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന അവർ സെബാസ്റ്റ്യൻ ഫൗറിന്റെ ലാ റൂച്ചെ വിദ്യാലയത്തിൽ പഠിപ്പിക്കുകയും ചെയ്തു. 1960 മാർച്ച് 25 ന് ഫോണ്ടെനെ-ഓക്സ്-റോസസിൽ വച്ച് ബെർട്രാൻഡ് അന്തരിച്ചു.[1]

  1. Maitron, Jean; Davranche, Guillaume; Dupuy, Rolf (2014). "BERTRAND Julia, Marie, Victorine". Le Maitron. Retrieved ഓഗസ്റ്റ് 15, 2021.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജൂലിയ_ബെർട്രാൻഡ്&oldid=3908491" എന്ന താളിൽനിന്ന് ശേഖരിച്ചത്